Section

malabari-logo-mobile

കിടിലന്‍ ശിഖാഞ്ചി സോഡ

HIGHLIGHTS : Great Shikhanji Soda

പൊന്നാനി: ഫുഡ് കോര്‍ട്ടില്‍ ഇപ്പോള്‍ താരം ‘ശിഖാഞ്ചി’ സോഡയാണ്. പേര് കേട്ട് നെറ്റിചുളിക്കാന്‍ വരട്ടെ ആളങ്ങ് ഉത്തരേന്ത്യനാണ്. പറഞ്ഞുവരുമ്പോള്‍ നമ്മുടെ നാരങ്ങ സോഡയുടെ കൂട്ടത്തിലാണെങ്കിലും ഇതില്‍ ചേര്‍ക്കുന്ന ഉത്തരേന്ത്യന്‍ ചാട്ട് മാസാലയും ബ്ലാക്ക് സാള്‍ട്ടുമാണ് സോഡക്ക് അസാധ്യ രുചി സമ്മാനിക്കുന്നത്. സോഡകളില്‍ നിരവധി അനവധി പരീക്ഷങ്ങള്‍ നടത്തുന്ന കേരളത്തില്‍ ആദ്യമായാണ് ഉത്തരേന്ത്യന്‍ മസാലയുടെ രുചി പടര്‍ത്തുന്ന ശിഖാഞ്ചി സോഡയെത്തുന്നത്.

നിരവധിയായ ജ്യൂസുകളും കുലുക്കികളും കൊണ്ട് ഭക്ഷണ പ്രേമികളെ ആകര്‍ഷിച്ച ട്രാന്‍സ്ജെന്‍ഡര്‍ സംരംഭകരായ ‘ലക്ഷ്യ’ ടീമാണ് ഈ പുതിയ സോഡ ഐറ്റം പൊന്നാനിക്ക് പരിചയപ്പെടുത്തുന്നത്.

sameeksha-malabarinews

ഡല്‍ഹിയിലെ ഗുരുഗ്രാമില്‍ നടന്ന ഭക്ഷ്യ മേളയിയില്‍ നിന്നാണ് ലക്ഷ്യ ജ്യൂസ് ടീമിന് ശിഖാഞ്ചി സോഡയുടെ രുചി കൂട്ടുകള്‍ ലഭിച്ചത്. അവിടെയുള്ള സുഹൃത്തുകള്‍ വഴി പ്രത്യേക മാസാലകളും കറുത്ത ഉപ്പും പൊന്നാനിയിലെ മേളയില്‍ എത്തിച്ചാണ് ശിഖാഞ്ചി തയ്യാറാക്കുന്നത്. ഭക്ഷണശേഷം ഒരു ശിഖാഞ്ചി കഴിച്ചാല്‍ ദഹനത്തിനും ക്ഷീണത്തിനുമെല്ലാം ഇവന്‍ സൂപ്പറാണ്. കറുത്ത ഉപ്പ് ആരോഗ്യദായകമായതിനാല്‍ കൊച്ചു കുട്ടികള്‍ക്ക് വരെ ധൈര്യമായി ഉപയോഗിക്കാം.

എറണാകുളത്തു നിന്നുള്ള ട്രാന്‍സ്ജെന്‍ഡര്‍ കൂടുംബശ്രീ യൂണിറ്റായ ലക്ഷ്യയില്‍ അമൃത, അനാമിക, മരിയ, മിഥുന്‍ എന്നിവരാണ് വ്യത്യസ്ത ജ്യൂസുകള്‍ തയ്യാറാക്കുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!