അട്ടപ്പാടി വനസുന്ദരിക്ക് ശേഷം ഭക്ഷണ പ്രേമികളുടെ രുചിമുകുളങ്ങളെ കീഴടക്കാന്‍ എന്റെ കേരളം മെഗാ പ്രദര്‍ശന മേളയില്‍ എത്തിയിരിക്കുകയാണ് അട്ടപ്പാടി സോലൈ മിലന്‍. പേര് പോലെ തന്നെ സാധനവും കുറച്ച് വെറൈറ്റിയാണ്. പുത്തന്‍ രുചികള്‍ തേടുന്നവര്‍ക്കും സ്ഥിരം വിഭവങ്ങള്‍ കഴിച്ചു മടുത്തവര്‍ക്കും ധൈര്യമായി പരീക്ഷിക്കാവുന്ന ഐറ്റം.
ചെറുധാന്യങ്ങള്‍ കൊണ്ടുള്ള ഉപ്പുമാവും ചിക്കനും ചേര്‍ത്തുള്ള രുചിയൂറുന്ന വിഭവത്തിന് നിരവധി ആരാധകരാണുള്ളത്. തേങ്ങ, അയമോദകം, ത്രിഫലി, കാട്ടുനെല്ലിക്ക, ചെറിയ ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, ഉണക്ക കുരുമുളക്, മഞ്ഞള്‍പ്പൊടി എന്നീ ചേരുവകള്‍ ചേര്‍ത്ത് ചുട്ടെടുക്കുന്ന കോഴിയിറച്ചി കൂവ ഇലയില്‍ പൊതിഞ്ഞ് മുള ഉപയോഗിച്ച് ആവിയില്‍ വേവിച്ചാണ് വിഭവം തയ്യാറാക്കുന്നത്. എണ്ണ കുറച്ചുമാത്രം ഉപയോഗിക്കുന്നതിനാല്‍ രോഗികള്‍ക്കും കഴിക്കാം. ഇതിനോടൊപ്പം ചാമ അരിയില്‍ തയ്യാറാക്കിയ ഉപ്പുമാവും ഊര് കാപ്പിയുമുണ്ട്. ഇതെല്ലാമുള്ള കോംബോ പാക്കിന് 190 രൂപയാണ് വില.
അട്ടപ്പാടി കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ കുടുംബശ്രീ പരിശീലന സ്ഥാപനമായ ഐഫ്രം ടീമിന്റെ റിസര്‍ച്ച് വിങ് ആണ് അട്ടപ്പാടി സമൂഹത്തിലെ പരമ്പരാഗത രുചിക്കൂട്ട് ‘സോലൈ മിലന്‍’ എന്റെ കേരളത്തിലേക്ക് എത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഭക്ഷണ പ്രേമികള്‍ ഏറ്റുവാങ്ങിയ ‘അട്ടപ്പാടി വനസുന്ദരിയും മേളയില്‍ ലഭ്യമാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




