Section

malabari-logo-mobile

ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍ പ്രഗ്‌നാനന്ദയ്ക്ക് 10 ലക്ഷം പാരിതോഷികം നല്‍കി കേരള സര്‍ക്കാര്‍

HIGHLIGHTS : Grandmaster R Praggnanandhaa was awarded Rs 10 lakh by the state government

തിരുവനന്തപുരം: ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍ പ്രഗ്‌നാനന്ദയ്ക്ക് പാരിതോഷികം നല്‍കി കേരള
സര്‍ക്കാര്‍. 10 ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികം നല്‍കിയത്. കേരള-ക്യൂബ താരങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയ പ്രഥമ ചെസ് ടൂര്‍ണമെന്റിന്റെ ഭാഗമായി തിരവനന്തപുരത്ത് എത്തിയപ്പോഴാണ് തുക കൈമാറിയത്. ഇക്കഴിഞ്ഞ നവംബര്‍ 20 ന് മലയാളി ഗ്രാന്റ് മാസ്റ്റര്‍ നിഹാല്‍ സരിനെതിരെ പ്രഗ്‌നാനന്ദ പ്രദര്‍ശന മത്സരത്തില്‍ പങ്കെടുത്തിരുന്നു. നിഹാല്‍ സരിന് 4 ലക്ഷം രൂപയാണ് സര്‍ക്കാര്‍ കൈമാറിയത്.

പ്രഗ്‌നാനന്ദയുടെ പരിശീലകന്‍ ആര്‍ ബി രമേശിന് ഒരു ലക്ഷം രൂപയും മലയാളി ഗ്രാന്‍ഡ് മാസ്റ്റര്‍ എസ്എല്‍ നാരായണന് 2 ലക്ഷം രൂപയും സര്‍ക്കാര്‍ നല്‍കി.

sameeksha-malabarinews

മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ജൂണില്‍ ക്യൂബയില്‍ സന്ദര്‍ശനം നടത്തിയതിന്റെ ഭാഗമായി കായികരംഗത്ത് ഇരു രാജ്യങ്ങളും സഹകരിക്കാന്‍ ധാരണയായിരുന്നു. ഇതിന്റെ ഭാഗമായുള്ള ആദ്യ സംരംഭമാണ് അന്താരാഷ്ട്ര ചെസ് ടൂര്‍ണമെന്റ്. അഞ്ച് ക്യൂബന്‍ ചെസ് താരങ്ങളെ കേരളത്തിലെത്തിച്ചാണു ടൂര്‍ണമെന്റ് നടത്തിയത്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!