Section

malabari-logo-mobile

‘പശു ശാസ്ത്രത്തില്‍ ‘ഓണ്‍ലൈന്‍ പരീക്ഷ വരുന്നു

HIGHLIGHTS : ന്യൂഡല്‍ഹി : ദേശീയ തലത്തില്‍ ‘ഗോ വിജ്ഞാന്‍’ പരീക്ഷ നടത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഓണ്‍ലൈന്‍ വഴി ഫെബ്രുവരി 25 നാണ് പരീക്ഷ നടത്തുക.ത...

ന്യൂഡല്‍ഹി : ദേശീയ തലത്തില്‍ ‘ഗോ വിജ്ഞാന്‍’ പരീക്ഷ നടത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഓണ്‍ലൈന്‍ വഴി ഫെബ്രുവരി 25 നാണ് പരീക്ഷ നടത്തുക.തദ്ദേശീയമായ പശുക്കളെക്കുറിച്ചും അവയുടെ നേട്ടങ്ങളെക്കുറിച്ചും വിദ്യാര്‍ത്ഥികളിലും പൊതുജനങ്ങളിലും താല്‍പ്പര്യമുണ്ടാക്കുന്നതിനാണ് പശു ശാസ്ത്രത്തില്‍ ഇത്തരമൊരു പരീക്ഷയെന്ന് രാഷ്ട്രീയ കാമനേധു ആയോഗ് ചെയര്‍മാന്‍ വല്ലഭായ് കാത്തിരിയ പറഞ്ഞു.

പരീക്ഷ എല്ലാ വര്‍ഷവും നടത്താനാണ് ഉദ്ദേശം കാമനേധു ഗോ വിജ്ഞാന്‍ പ്രചാര്‍ -പ്രസാര്‍ എക്‌സാമിനേഷന്‍ എന്നായിരിക്കും പരീക്ഷയുടെ പേര്.പ്രൈമറി, സെക്കണ്ടറി, കോളേജ് തലങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും സൗജന്യമായി പരീക്ഷയില്‍ പങ്കെടുക്കാം.

sameeksha-malabarinews

പാല്‍ ഉത്പാദനത്തിന് ശേഷം പശുക്കളെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിനെക്കുറിച്ചും പശുക്കളുടെ ഇതുവരെ ഉപയോഗപ്പെടുത്താത്ത സാധ്യതകളും അവസരങ്ങളും സംബന്ധിച്ച് അവബോധമുണ്ടാക്കുന്നതിനും പരീക്ഷ അവസരമൊരുക്കുമെന്നും അദ്ദേഹം അറിയിച്ചു. പരീക്ഷയുടെ സിലബസ് രാഷ്ട്രീയ കാമനേധു ആയോഗ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.ഒബ്ജക്റ്റിവ് ടൈപ്പ് ചോദ്യങ്ങളായിരിക്കും ഉണ്ടാവുക.പങ്കെടുക്കുന്ന എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റും മികച്ച വിജയം നേടുന്നവര്‍ക്ക് പ്രത്യേക സമ്മാനങ്ങളും ഉണ്ടാകുമെന്ന്രാഷ്ട്രീയ കാമനേധു ആയോഗ് ചെയര്‍മാന്‍ വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!