Section

malabari-logo-mobile

സംസ്ഥാനത്ത് കോവിഡ് രോഗികള്‍ കൂടുന്നു

HIGHLIGHTS : തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു.പത്തനംതിട്ട, വയനാട്, എറണാകുളം ജില്ലകളില്‍ കോവിഡ് വ്യാപനനിരക്ക് വര്‍ധിച്ചതായാണ് ആര...

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു.പത്തനംതിട്ട, വയനാട്, എറണാകുളം ജില്ലകളില്‍ കോവിഡ് വ്യാപനനിരക്ക് വര്‍ധിച്ചതായാണ് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരില്‍ 906 പേര്‍ 60 വയസ്സില്‍ താഴെ പ്രായമുളളവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വയനാട്ടില്‍ 100 പേരില്‍ 12 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്. പത്തനംതിട്ടയില്‍ നൂറില്‍ 11 പേര്‍ക്കും എറണാകുളത്ത് 100 ല്‍ 10 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഡിസംബര്‍ 28 മുതല്‍ ജനുവരി മൂന്നുവരെയുള്ള കണക്കാണിത്. കണ്ടെയിന്‍മെന്റ് സോണുകളില്‍ പോളിയോ തുളളി മരുന്ന് വിതരണം മാറ്റി വെക്കാനും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.

sameeksha-malabarinews

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ പ്രായം അടിസ്ഥാനമാക്കിയുള്ള കണക്കും റിപ്പോര്‍ട്ടിലുണ്ട്. 10 വയസിനു താഴെയുളള ആറ് കുട്ടികളും പതിനൊന്നിനും ഇരുപതിനുമിടയില്‍ പ്രായമുള്ള 9 പേരും മരിച്ചു. 21 നും നാല്പതിനും ഇടയിലുളള 112 പേരും 40 നും 60നും മധ്യേയുള്ള 779 പേരും കോവിഡിന് കീഴടങ്ങി. 60-ന് മുകളില്‍ പ്രായമുളള 2,210 പേരും മരിച്ചു. 95 ശതമാനത്തിനും മറ്റ് ഗുരുതര രോഗങ്ങള്‍ കൂടി ഉണ്ടായിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!