Section

malabari-logo-mobile

ഏറനാട് എക്‌സ്പ്രസും കോയമ്പത്തൂര്‍ പാസഞ്ചറും ഇന്നു മുതല്‍ ഓടി തുടങ്ങും

HIGHLIGHTS : മംഗളൂരു-നാഗര്‍കോവില്‍ ഏറനാട് എക്സ്പ്രസ്, കോയമ്പത്തൂര്‍-മംഗളൂരു എക്സ്പ്രസ്‌ട്രെയിനുകള്‍ ബുധനാഴ്ച മുതല്‍ സര്‍വീസ് തുടങ്ങും. നേരത്തെ പാസഞ്ചറായി ഓടിയ ക...

മംഗളൂരു-നാഗര്‍കോവില്‍ ഏറനാട് എക്സ്പ്രസ്, കോയമ്പത്തൂര്‍-മംഗളൂരു എക്സ്പ്രസ്‌ട്രെയിനുകള്‍ ബുധനാഴ്ച മുതല്‍ സര്‍വീസ് തുടങ്ങും. നേരത്തെ പാസഞ്ചറായി ഓടിയ കോയമ്പത്തൂര്‍-മംഗളൂരു ട്രെയിനാണ് പ്രത്യേക എക്സ്പ്രസായി ഓടുന്നത്.സ്റ്റോപ്പുകളില്‍ മാറ്റമില്ല.റിസര്‍വ് ചെയ്ത ടിക്കറ്റ് നിര്‍ബന്ധമാണ്.

ഏറനാട് എക്സ്പ്രസ് മംഗളൂരുവില്‍ നിന്ന് രാവിലെ 7.20 ന് പുറപ്പെട്ട് രാത്രി 11.20 ന് നാഗര്‍കോവില്‍ എത്തും. തിരിച്ച് അടുത്ത ദിവസം പുലര്‍ച്ചെ രണ്ടിന് പുറപ്പെട്ട് വൈകീട്ട് ആറിന് മംഗളൂരുവില്‍ എത്തും. ഒരു എസി ചെയര്‍കാറും 18 സെക്കന്‍ഡ് ക്ലാസ് സിറ്റിങ് കോച്ചുകളുമുണ്ടാകും.

sameeksha-malabarinews

കോയമ്പത്തൂര്‍- മംഗളൂരു എക്സ്പ്രസ് കോയമ്പത്തൂരില്‍ നിന്ന് രാവിലെ 7.55 ന് പുറപ്പെട്ട് വൈകീട്ട് 6.50 ന് മംഗളൂരുവില്‍ എത്തും. മംഗളൂരുവില്‍ നിന്ന് പിറ്റേദിവസം രാവിലെ ഒമ്പതിന് പുറപ്പെട്ട് രാത്രി 7.55 ന് കോയമ്പത്തൂരില്‍ എത്തും.12 സെക്കന്‍ഡ് ക്ലാസ് സിറ്റിങ് കൊച്ചുകളുണ്ടാകും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!