Section

malabari-logo-mobile

ഗള്‍ഫ് പ്രതിസന്ധിക്ക് വിരാമം ; ഖത്തറിനെതിരായ ഉപരോധം നാല് രാജ്യങ്ങള്‍ പിന്‍വലിച്ചു

HIGHLIGHTS : റിയാദ് : ഖത്തറിനെതിരെ സൗദി അറേബ്യയടക്കമുള്ള നാല് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിച്ചു. ഇത് സംബന്ധിച്ച് ജിസിസി രാജ്യങ്ങള്‍ ഐക്യകരാറില്‍ ഒ...

റിയാദ് : ഖത്തറിനെതിരെ സൗദി അറേബ്യയടക്കമുള്ള നാല് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിച്ചു. ഇത് സംബന്ധിച്ച് ജിസിസി രാജ്യങ്ങള്‍ ഐക്യകരാറില്‍ ഒപ്പ് വെച്ചു.

ഖത്തറിനെതിരെ സൗദി , യുഎഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം അവസാനിപ്പിച്ചു. ജിസിസിക്ക് പുറത്തുള്ള ഈജിപ്തും വ്യോമഉപരോധം നീക്കി.ഇതോടെ മൂന്നര വര്‍ഷത്തെ ഗള്‍ഫ് പ്രതിസന്ധിയാണ് അവസാനിച്ചത്. ഖത്തറിന് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന എല്ലാ തരത്തിലുള്ള ഉപരോധങ്ങളും നീക്കിയതായി സൗദിയിലെ അല്‍ ഉലയില്‍ നടന്ന ഗള്‍ഫ് ഉച്ചകോടതിയില്‍ സംസാരിച്ച് കൊണ്ട് സൗദി വിദേശകാര്യ മന്ത്രി വ്യക്തമാക്കി.

sameeksha-malabarinews

2017 ജൂണ്‍ അഞ്ചിനാണ് തീവ്രവാദബന്ധം ആരോപിച്ച് ഖത്തറിനെതിരെ ഉപരോധം ഏര്‍പെടുത്തിയത്. സൗദിക്ക് പുറമേ യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങാണ് ഉപരോധം ഏര്‍പ്പെടുത്തിയത്. ഗള്‍ഫ് രാജ്യങ്ങളുടെ ഐക്യവും സഹകരണവും ഉറപ്പാക്കുന്ന അല്‍ഉല കരാറില്‍ ജിസിസി അംഗരാജ്യങ്ങളായ സൗദി അറേബ്യ,യുഎഇ, ബഹ്‌റൈന്‍, കുവൈത്ത്, ഖത്തര്‍ എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ ഒപ്പുവെച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!