Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍

HIGHLIGHTS : ബിരുദപ്രവേശനം ഓണ്‍ലൈന്‍ അപേക്ഷ തീയതി നീട്ടി കാലിക്കറ്റ് സര്‍വകലാശാല 2020-21 അദ്ധ്യയന വര്‍ഷത്തെ ബിരുദപ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കു...

ബിരുദപ്രവേശനം ഓണ്‍ലൈന്‍ അപേക്ഷ തീയതി നീട്ടി

കാലിക്കറ്റ് സര്‍വകലാശാല 2020-21 അദ്ധ്യയന വര്‍ഷത്തെ ബിരുദപ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനും കോളേജുകളില്‍ പ്രവേശനം നേടുന്നതിനുമുള്ള സമയപരിധി നീട്ടി. ക്യാപ് രജിസ്ട്രേഷന്‍, മാന്റേറ്ററി ഫീസ് എന്നിവയുടെ ലിങ്ക് 15-ന് പകല്‍ ഒരു മണി വരേയും കോളേജുകളില്‍ പ്രവേശനം നേടുന്നതിനുള്ള സൗകര്യം പകല്‍ മൂന്നു മണി വരേയും ലഭ്യമായിരിക്കും. പ്രവേശനത്തിനായി സര്‍വകലാശാല വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഒഴിവുകള്‍ പ്രകാരം കോളേജുകളെ ബന്ധപ്പെടാവുന്നതാണ്.

sameeksha-malabarinews

സെന്‍ട്രലി മോണിറ്റേഡ് വാല്വേഷന്‍ ക്യാമ്പ്

കാലിക്കറ്റ് സര്‍വകലാശാല സി.ബി.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍ പി.ജി. 2019 നവംബര്‍ പരീക്ഷകളുടെ സെന്‍ട്രലി മോണിറ്റേഡ് വാല്വേഷന്‍ ക്യാമ്പ് 7-ന് നടക്കും. ക്യാമ്പിന്റെ വിശദവിവരങ്ങള്‍ക്ക് ക്യാമ്പ് ചെയര്‍മാന്‍മാരുമായി ബന്ധപ്പെടുകയോ സര്‍വകലാശാല വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക. നിയമന ഉത്തരവ് ലഭിക്കാത്ത അദ്ധ്യാപകര്‍ അന്നേ ദിവസം രാവിലെ 9.30-ന് ക്യാമ്പിലെത്തി ഉത്തരവ് കൈപ്പറ്റണമെന്നും ക്യാമ്പില്‍ പങ്കെടുക്കണമെന്നും പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.

ബാഡ്മിന്റണ്‍ അക്കാദമി പുനരാരംഭിക്കുന്നു

ലോക്ക്ഡൗണ്‍ കാലത്ത് നിര്‍ത്തിവെച്ച കാലിക്കറ്റ് യൂണിവേഴ്സിറ്റി ബാഡ്മിന്റണ്‍ അക്കാദമി 15 മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. സര്‍ക്കാരിന്റെ കോവിഡ് നിബന്ധനകള്‍ പാലിച്ചുകൊണ്ടായിരിക്കും അക്കാദമി പ്രവര്‍ത്തിക്കുക. ജനുവരി 10 വരെ പുതുതായി രജിസ്റ്റര്‍ ചെയ്യാം. 14 വയസ്സ് വരേയുള്ള കുട്ടികള്‍ക്കാണ് പ്രവേശനം. കോവിഡ് ജാഗ്രതാ കാലയളവില്‍ രാവിലേയും വൈകീട്ടും രണ്ട് ഷിഫ്റ്റായിട്ടാണ് പ്രവര്‍ത്തിക്കുക.

ഷോര്‍ട് ടേം കോഴ്സ്

കാലിക്കറ്റ് സര്‍വകലാശാല ഹ്യൂമണ്‍ റിസോഴ്സ് ഡവലപ്മെന്റ് സെന്റര്‍ ഗവണ്‍മെന്റ് എയ്ഡഡ് കോളേജ്, യൂണിവേഴ്സിറ്റി അദ്ധ്യാപകര്‍ക്കും വകുപ്പ് തലവന്‍മാര്‍ക്കും വേണ്ടി ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് തന്ത്രപരമായ ആസൂത്രണം എന്ന വിഷയത്തെ ആസ്പദമാക്കി ഹ്രസ്വകാല കോഴ്സ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 9 മുതല്‍ 15 വരെ നടക്കുന്ന ഈ പ്രോഗ്രാമിലേക്ക് 29 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഏതു വിഷയങ്ങള്‍ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ക്കും പ്രോഗ്രാമില്‍ പങ്കെടുക്കാം. ഓണ്‍ലൈന്‍ സൗകര്യം എച്ച്.ആര്‍.ഡി.സി. വെബ്സൈറ്റില്‍ ലഭ്യമാണ്. വിവരങ്ങള്‍ക്ക് 0494 2407350, 2407351.

ഇന്‍ഡക്ഷന്‍ പ്രോഗ്രാം

കാലിക്കറ്റ് സര്‍വകലാശാല ഹ്യൂമണ്‍ റിസോഴ്സ് ഡവലപ്മെന്റ് സെന്റര്‍, കോളേജ്, യൂണിവേഴ്സിറ്റി അദ്ധ്യാപകര്‍ക്കു വേണ്ടി ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 24 വരെ നടത്തുന്ന ഇന്‍ഡക്ഷന്‍ പ്രോഗ്രാമിലേക്ക് ഫെബ്രുവരി 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഏതു വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും ഈ പ്രോഗ്രാമില്‍ പങ്കെടുക്കാവുന്നതാണ്. ഓണ്‍ലൈന്‍ സൗകര്യം എച്ച്.ആര്‍.ഡി.സി. വെബ്സൈറ്റില്‍ ലഭ്യമാണ്. വിശദ വിവരങ്ങള്‍ക്ക് 0494 2407350, 2407351.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം 2016 പ്രവേശനം അവസാന വര്‍ഷ എം.എസ്.സി. മാത്തമറ്റിക്സ് ഏപ്രില്‍, മെയ് 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 14, 18 തീയതികളില്‍ നടക്കും.

സി.യു.സി.എസ്.എസ്.-പി.ജി. 2012 സ്‌കീം, 2019 പ്രവേശനം രണ്ടാം സെമസ്റ്റര്‍ എം.എസ്.സി. ക്ലിനിക്കല്‍ സൈക്കോളജി ഏപ്രില്‍ 2020 റഗുലര്‍പരീക്ഷ 21 -ന് ആരംഭിക്കും.

സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. രണ്ടാം സെമസ്റ്റര്‍ ബി.കോം, ബി.ബി.എ. ഏപ്രില്‍ 2017 റഗുലര്‍ പരീക്ഷയുടെ പുനഃപരീക്ഷ 21-ന് ആരംഭിക്കും.

3, 4 സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ നവംബര്‍ 2019, ഏപ്രില്‍ 2020 പ്രാക്ടിക്കല്‍ പരീക്ഷ 18-ന് ആരംഭിക്കും.

പരീക്ഷാ ഫലം

കാലിക്കറ്റ് സര്‍വകലാശാല സി.യു.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍ എം.എ. ഇക്കണോമിക്സ് നവംബര്‍ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 15 വരെ അപേക്ഷിക്കാം.

പരീക്ഷാ അപേക്ഷ

ഏപ്രില്‍ 2019 പരീക്ഷയുടെ ഫലം ജനുവരി 5-ന് പ്രസിദ്ധീകരിച്ച കൊടകര, സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാം സെമസ്റ്റര്‍ സി.യു.സി.ബി.സി.എസ്.എസ്. യു.ജി. ബികോം. പ്രൊഫഷണല്‍ ഏപ്രില്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 8 വരേയും 170 രൂപ പിഴയോടു കൂടി 11 വരേയും ഫീസടച്ച് 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!