തിരുവനന്തപുരം : സംസ്ഥാനത്ത് ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും പ്രത്യേക മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്. പൊതുപരിപാടികള്‍ നടത്തുന്നതിന് മുന്‍പ് ആരോഗ്യ വകുപ്പിന്റെ മുന്‍കൂര്‍ അനുമതി വാങ്ങിക്കണം.
കണ്ടെയിമെന്റ് സോണുകളില്‍ ഉത്സവപരിപാടികള്‍ പാടില്ല..65 വയസ്സിന് മുകളില്‍ പ്രായമുള്ളവരും ഗുരുതരരോഗികളും, ഗര്‍ഭിണികളും, കുട്ടികളും ഉത്സവങ്ങളില്‍ പങ്കെടുക്കരുത്. പുരോഹിതരടക്കം എല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. സാമൂഹിക അകലമടക്കമുള്ള കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
പങ്കെടുക്കുന്നവരുടെപേരും ഫോണ്‍ നമ്പരും സൂക്ഷിക്കണം.
റാലികള്‍,ഘോഷയാത്രകള്‍, സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവയ്ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ ബാധകമാണ്.




