പരപ്പനങ്ങാടി നഗരസഭ അഞ്ചപ്പുര കുടിവെള്ള പദ്ധതി പ്രവൃത്തി ഉദ്ഘാടനം ചെയ്തു

പരപ്പനങ്ങാടി:അഞ്ചപ്പുരയിലെ കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി നഗരസഭയുടെ 2020-21 കുടിവെള്ള പദ്ധതി പ്രവൃത്തി ഉദ്ഘാടനം ചെയ്തു.  ശുദ്ധജല വിതരണത്തിനുള്ള പൈപ്പ് സ്ഥാപിച്ചുകൊണ്ട് ചെയര്‍മാന്‍ എ.ഉസ്മാനാണ് പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. മൂന്ന് പദ്ധതികള്‍ക്കായി 5,25,000 രൂപയാണ് വകയിരുത്തുയിട്ടുള്ളത്.

ഫൗസിയാ സിറാജ്  അധ്യക്ഷത വഹിച്ചു. അലിതെക്കേപ്പാട്ട്, പി.മുഹിയുദ്ധീന്‍ മദീനി,എ.അഹമ്മദുണ്ണി,പി.മുനീര്‍
ബാബു,എ.എസ്.എഫ്.ലത്തീഫ്,വെള്ളെങ്ങരഅബ്ദുറഹിമാന്‍കുട്ടിഹാജി,മുസ്തഫതങ്ങള്‍
തൊട്ടുമുഖം,പി.മുഹമ്മദ്അലി മാസ്റ്റര്‍,വി.അബ്ദുള്ളക്കുട്ടി,സലാം
പരപ്പനങ്ങാടി സി.സൈതാലികുട്ടി,കെ.ചെറിയബാവ,നിസാം കാട്ടുങ്ങല്‍,പട്ടണത്ത്
അന്‍സാര്‍,എന്‍.പി.അബ്ദുല്‍വഹാബ്,പഴയകത്ത്
സലാം,കെ.നിഷാദ്,കെ.കെ.ഫാസില്‍,എ.മുഹമ്മദ്കോയ എന്നിവര്‍ പങ്കെടുത്തു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •