സംസ്ഥാനത്തെ തീയറ്ററുകള്‍ ഒരാഴ്ച്ചക്ക് ശേഷം തുറക്കും

സംസ്ഥാനത്തെ തീയറ്ററുകള്‍ ഒരാഴ്ച്ചക്ക് ശേഷം തുറക്കാന്‍ തീരുമാനമായി. ഒരാഴ്ചയെങ്കിലും മുന്നൊരുക്കം നടത്തിയാല്‍ മാത്രമെ തീയറ്ററുകള്‍ പ്രദര്‍ശന സജ്ജമാകൂവെന്ന് തീയറ്റര്‍ ഉടമകള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തീയറ്ററുകള്‍ ശുചീകരിക്കുന്നതിന് ഒരാഴ്ചത്തെ സാവകാശം ആവശ്യമാണ്.

സിനിമയുടെ ടിക്കറ്റ് ചാര്‍ജ് വര്‍ധിപ്പിക്കില്ല. തീയറ്ററുകള്‍ കുടിശിക തീര്‍ക്കണമെന്ന് നിലപാടിലാണ് സിനിമാ വിതരണക്കാരുടെ സംഘടന. കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ തീയറ്ററുകള്‍ക്ക് പുതിയ സിനിമ നല്‍കില്ലെന്ന് വിതരണക്കാരുടെ സംഘടന അറിയിച്ചു .

ഇന്ന് മുതലാണ് സിനിമാ തീയറ്ററുകള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നത് . എന്നാല്‍ അവ്യക്തത നീങ്ങിയിട്ട് മതി എന്നായിരുന്നു തീയറ്റര്‍ ഉടമകളുടെ സംയുക്ത സംഘടനയായ ഫിയോക്കിന്റെ തീരുമാനം .കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്, 50 ശതമാനം കാണികളെ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ടായിരിക്കും തീയറ്ററുകളുടെ പ്രവര്‍ത്തനം.

 

Share news
error: Content is protected !!
Scroll to Top