ഗിരീഷ് കര്‍ണാട് അന്തരിച്ചു

ബംഗളൂരു: പ്രശസ്ത എഴുത്തുകാരനും നാടകകൃത്തും നടനും ചലച്ചിത്ര സംവിധായകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഗിരീഷ് കര്‍ണാട്(81) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഗിരീഷ് കര്‍ണാടിക് . ഇന്ന് രാവിലെ ആറരയോടെ ബംഗലൂരുവിലെ വീട്ടില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്.

1998 ല്‍ സാഹിത്യത്തിനുള്ള പരമോന്നത ബഹുമതിയായ ജ്ഞാനപീഠപുരസ്‌ക്കാരം അദേഹത്തിന് ലഭിച്ചി. പത്മഭൂഷ്ണ്‍ ബഹുമതി,പത്മശ്രീ പുരസ്‌ക്കാരവും അദേഹത്തിന് ലഭിച്ചു. കന്നട സാംസ്‌ക്കാരിക ലോകത്തെ ബഹുമുഖ പ്രതിഭ എന്നാണ് അദേഹം അറിയപ്പെട്ടിരുന്നത്.

കന്നട സാഹിത്യത്തിനും നാടകത്തിനും നവോത്ഥാനത്തിന്റെ വെളിച്ചം നല്‍കി മുന്നോട്ട് നയിച്ചതില്‍ ഗിരീഷ് കര്‍ണാടിന്റെ സൃഷ്ടികള്‍ വഹിച്ച പങ്ക് വലുതാണ്.

Related Articles