താനാളൂര്‍ ഡിവൈഎഫ്‌ഐ യൂത്ത് സെന്ററിന് നേരെ കല്ലേറ്

താനൂര്‍:ഡിവൈഎഫ്‌ഐ യൂത്ത് സെന്ററിന് നേരെ കല്ലേറ്. താനാളൂര്‍ മീനടത്തൂരിലെ യൂത്ത് സെന്ററിന് നേരെയാണ് അക്രമമുണ്ടായത്. ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം.

ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയാഹ്ലാദപ്രകടനത്തിനിടെയാണ് ഓഫീസിനു നേരെ കല്ലേറുണ്ടായത്. ഓഫീസിന്റെ ജനല്‍ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നു.

ചെമ്പ്ര ഭാഗത്ത് നിന്നുമെത്തിയ പ്രകടനമാണ് അക്രമാസക്തമായത്. വലിയ മെറ്റല്‍ ബോളര്‍ ഉപയോഗിച്ചുള്ള കല്ലേറില്‍ ഓഫീസിനകത്തെ കസേരകളും തകര്‍ന്നു. മനപ്പൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് നാടിനെ അശാന്തിയിലേക്ക് നയിക്കാനാണ് മുസ്ലിം ലീഗിന്റെ ശ്രമമെന്നും അക്രമികള്‍ക്കെതിരെ എതിരെ നടപടി സ്വീകരിക്കണമെന്ന്
ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.

Related Articles