കോഴിയെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ കിണറ്റില്‍ വീണ് യുവാവിന് ഗുരുതര പരിക്ക്

താനൂര്‍: കോഴിയെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ കിണറ്റില്‍ വീണ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. താനാളൂര്‍ തടത്തില്‍ അലി(38)ക്കാണ് പരിക്കേറ്റത്. പകര അങ്ങാടിയില്‍ കോഴിക്കട നടത്തുന്ന അലി കോഴികളില്‍ ഒന്ന് രക്ഷപ്പെട്ട് പുറത്തേക്ക് ഓടയപ്പോള്‍ പിറകെ ഓടി പിടിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് സമീപത്തെ ആഴമുള്ള ആള്‍മറയില്ലാത്ത കിണറ്റില്‍ വീണത്.

ഇതെതുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാരും തിരൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് അലിയെ പുറത്തെടുത്ത്. ഞായറാഴ്ചയാണ് സംഭവം നടന്നത്.

ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോട്ടക്കലിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top