പാലക്കാട് ആംബുലന്‍സും മീന്‍ ലോറിയും കൂട്ടയിടിച്ച് എട്ട് മരണം

പാലക്കാട്: പാലക്കാട് തണ്ണിശ്ശേരിയില്‍ ആംബുലന്‍സും മീന്‍ ലോറിയും കൂട്ടിയിടിച്ച് എട്ടുപേര്‍ മരിച്ചു. നെന്മാറ സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ സുധീര്‍(39), പട്ടാമ്പി സ്വദേശികളായ നാസര്‍(45),സുബൈര്‍(39),ഫവാസ്(17),ഷാഫി(13),ഉമര്‍ ഫാറൂഖ്(20), അയിലൂര്‍ സ്വദേശികളായ നിഖില്‍, വൈശാഖ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മറ്റുള്ളവര്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

നെല്ലിയാമ്പതിയിലേക്ക് വിനോദയാത്ര പോയ പട്ടാമ്പി സ്വദേശികളാണ് അഞ്ചുപേര്‍. ഇവര്‍ക്ക് യാത്രാ മധ്യേ ചെറിയ അപകടം സംഭവിച്ചിരുന്നു. തുടര്‍ന്ന് ഇവരെ നെന്മാറയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി പാലക്കാട്ടെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് പട്ടാമ്പിയില്‍ നിന്ന് ബന്ധുക്കളും എത്തിയിരുന്നു. ഇവരടക്കമുള്ളവരാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നത്.

ഇതിനിടയിലാണ് മീന്‍ കൊണ്ടുപോകുന്ന ലോറിയുമായി ആംബുലന്‍സ് കൂട്ടിയിടിച്ചത.്

Share news
error: Content is protected !!
Scroll to Top