ഏഴ് തെക്കന്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ കനത്ത മഴയെന്ന് കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട് തീവ്രമര്‍ദ്ദമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറബികടലിന്റെ തെക്കുകിഴക്കന്‍ ഭാഗത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട് ചുഴലിക്കാറ്റാകാനും സാധ്യതയുണ്ട്.

ഏഴ് തെക്കന്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മീന്‍ പിടിക്കാന്‍ പോകുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top