Section

malabari-logo-mobile

സൗകര്യപ്രദവും മാന്യവുമായ ഏത് വസ്ത്രം ധരിച്ചും അധ്യാപകര്‍ക്ക് ജോലിചെയ്യാം- സര്‍ക്കാര്‍

HIGHLIGHTS : Higher education department clarifies about circular on dress code of teachers in school

തിരുവനന്തപുരം: അധ്യാപകരുടെ വസ്ത്രധാരണം സംബന്ധിച്ച ഉത്തരവില് വ്യക്തത വരുത്തി ഉന്നത വിദ്യാഭ്യാസ വകുപ്പ്. സൗകര്യപ്രദവും മാന്യവുമായ ഏത് വസ്ത്രം ധരിച്ചും അധ്യാപകര്‍ക്ക് സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കാവുന്നതാണെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.

സംസ്ഥാനത്തെ ചില ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകരുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് ചില നിര്‍ബന്ധങ്ങളും നിബന്ധനകളും അടിച്ചേല്‍പ്പിക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിരുന്നതായി ഉത്തരവില്‍ പറയുന്നു. ഇത്തരത്തില്‍ നിരവധി പരാതികളാണ് വകുപ്പിന് ലഭിച്ചത്.

sameeksha-malabarinews

അധ്യാപികമാര്‍ സാരി ധരിച്ചു മാത്രമേ ജോലി ചെയ്യാവൂ എന്ന യാതൊരുവിധ നിയമവും നിലവിലില്ല. ഈ കാര്യങ്ങള്‍ ഇതിനു മുമ്പുും ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണെന്നിരിക്കെ കാലാനുസൃതമല്ലാത്ത പിടിവാശികള്‍ ചില സ്ഥാപനമേധാവികളും മാനേജ്‌മെന്റുകളും അടിച്ചേല്‍പ്പിക്കുന്നു.

ഈ സാഹചര്യത്തില്‍ തൊഴില്‍ ചെയ്യാന്‍ സൗകര്യപ്രദവും മാന്യവുമായ ഏത് വസ്ത്രം ധരിച്ചും അധ്യാപകര്‍ക്ക് സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കാമെന്ന് ജോയിന്റ് സെക്രട്ടറി സജുകുമാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!