വേങ്ങരയില്‍ ഹാന്‍സ് നിര്‍മ്മാണ ഫാക്ടറി; 50 ലക്ഷം രൂപയുടെ നിരോധിത പുകയിലയുമായി 4 പേര്‍ പിടിയില്‍

വേങ്ങര: വേങ്ങരയില്‍ കണ്ടെത്തിയ ഹാന്‍സ് നിര്‍മ്മാണ ഫാക്ടറിയില്‍ നിന്നും 50 ലക്ഷത്തോളം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങളടക്കം നാലു പേര്‍ പിടിയിലായി. പാലക്കാട് വല്ലപ്പുഴ സ്വദേശി നടുത്തൊടി ഹംസ (36), വേങ്ങര വലിയോറ സ്വദേശി കണ്‍കടകടവന്‍ അഫ്‌സല്‍, (30), തിരൂരങ്ങാടി എ ആര്‍ നഗര്‍ സ്വദേശി കഴുങ്ങും തോട്ടത്തില്‍ മുഹമ്മദ് സുഹൈല്‍ (25) അന്യസംസ്ഥാന തൊഴിലാളി ഡല്‍ഹി സ്വദേശി അസ്ലം (23) എന്നിവരെയാണ് പിടിയിലായത്. സംസ്ഥാനത്ത് ആദ്യമായാണ് ഹാന്‍സ് നിര്‍മ്മിക്കുന്ന ഫാക്ടറി പിടികൂടുന്നത്.

മലപ്പുറം വേങ്ങര വട്ടപ്പൊന്ത എന്ന സ്ഥലത്താണ് ആളൊഴിഞ്ഞ റബ്ബര്‍ തോട്ടത്തിനു നടുവിലെ ഇരുനില വീട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നത്. അന്വോഷണ സംഘം എത്തിയ സമയത്തും ഫാക്ടറി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു.

5 ലക്ഷത്തോളം വില വരുന്ന 3 യൂണിറ്റുകളാണ് 5 മാസത്തോളമായി ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. ബാംഗ്ലൂരില്‍ നിന്നും ഉണക്ക മത്സ്യം കൊണ്ടുവരുന്ന വണ്ടികളിലാണ് അസംസ്‌കൃത വസ്തുക്കള്‍ ഇവിടെ എത്തിച്ചിരുന്നത്. ഡല്‍ഹിയില്‍ നിന്നും പാക്കിംഗിനുള്ള വസ്തുക്കളും എത്തിച്ചിരുന്നു .രാത്രിയില്‍ ഫാക്ടറിയില്‍ എത്തുന്ന സംഘം വില കൂടിയ ആഢംബര വാഹനങ്ങളിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഹാന്‍സ് കടത്തികൊണ്ടു പോയിരുന്നത്. ബീഡി നിര്‍മ്മാണം എന്നാണ് പ്രതികള്‍ നാട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത് . പിടികൂടിയ ഹംസക്ക് പട്ടാമ്പിയില്‍ 100 ചാക്കോളം ഹാന്‍സ് പിടികൂടിയതിന് കേസുണ്ട്.

് മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തില്‍ മലപ്പുറം ഡിവൈഎസ്പി പി.എം പ്രദീപ്, വേങ്ങര ഇന്‍സ്പക്ടര്‍ എം.മുഹമ്മദ് ഹനീഫ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വോഡ് അംഗങ്ങളായ അബ്ദുള്‍ അസീസ്, സത്യനാഥന്‍ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി .സഞ്ജീവ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

 

Share news
error: Content is protected !!
Scroll to Top