Section

malabari-logo-mobile

പുത്തനത്താണിയില്‍ വിദ്യാലയത്തിന് സമീപം കഞ്ചാവ് ചെടികള്‍ കണ്ടെത്തി

HIGHLIGHTS : കോട്ടക്കല്‍: പുത്തനത്താണി തിരുന്നാവായ റേഡില്‍ കുട്ടിക്കലത്താണി ജംഗ്ഷനില്‍ നിന്നും കഞ്ചാവ് ചെടികള്‍ കണ്ടെത്തി. 25 സെന്റീമീറ്റര്‍ മുതല്‍ ഒന്നര മീറ്റര...

കോട്ടക്കല്‍: പുത്തനത്താണി തിരുന്നാവായ റേഡില്‍ കുട്ടിക്കലത്താണി ജംഗ്ഷനില്‍ നിന്നും കഞ്ചാവ് ചെടികള്‍ കണ്ടെത്തി. 25 സെന്റീമീറ്റര്‍ മുതല്‍ ഒന്നര മീറ്റര്‍ വരെ ഉയരമുള്ള എട്ട് കഞ്ചാവ് ചെടികളാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.

കഞ്ചാവ് ചെടികള്‍ അന്യസംസ്ഥാന തൊഴിലാളികള്‍ നട്ടുവളര്‍ത്തിയതാണെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതെസമയം വിദ്യാലയങ്ങള്‍ക്ക് സമീപത്ത് കഞ്ചാവ് ചെടി കണ്ടെത്തിയത് ഏറെ ഗുരുതരമായാണ് കാണുന്നതെന്നും ശക്തമായ അന്വേഷണം ആരംഭിച്ചതായും കുറ്റിപ്പുറം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജിജി പോള്‍ വ്യക്തമാക്കി.

sameeksha-malabarinews

സമീപ കാലയളവില്‍ കുറ്റിപ്പുറം റേഞ്ച് പരിധിയില്‍ നിന്നുമാത്രമായി കഞ്ചാവ് ചെടികള്‍ കണ്ടെത്തിയ മൂന്നോളം കേസുകള്‍ നിലവിലുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്ക് പുറമെ പ്രിവന്റീവ് ഓഫീസര്‍മാരായ ജാഫര്‍, രതീഷ്, സി.ഇ.ഒമാരായ ഷിബു, ഹംസ, മിനുരാജ്, സൂരജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!