താനൂര്‍ റെയില്‍വേ നടപ്പാലം; നിര്‍മ്മാണം അന്തിമ ഘട്ടത്തിലേക്ക്

താനൂര്‍: താനൂര്‍ കാട്ടിലങ്ങാടി സ്വദേശികളുടെ ഏറെക്കാലത്തെ ആവിശ്യം യാഥാര്‍ത്ഥ്യമാകുന്നു. വി. അബ്ദുറഹിമാന്‍ എംഎല്‍എയുടെ ആസ്തി വികസനഫണ്ടില്‍ നിന്നും 86 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിക്കുന്ന താനൂര്‍ റെയില്‍വേ നടപ്പാതയുടെ നിര്‍മ്മാണം അന്തിമഘട്ടത്തിലേക്ക്.

ഇതോടെ താനൂരിന്റെ കിഴക്കന്‍ മേഖലയിലുള്ളവര്‍ക്കും കാട്ടിലങ്ങാടി സ്‌കൂളിലേക്കും റെയില്‍പാത നടന്ന് മുറിച്ചുകടക്കാതെ തന്നെ പുറത്തെത്താനാകും. പ്ലാറ്റ്‌ഫോറത്തിലേക്ക് കയറിയാലുള്ള നിയമപ്രശ്‌നങ്ങളും പാളം മുറിച്ചുകടക്കുമ്പോളുള്ള അപകടങ്ങളും ഇവിടെ നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു.

Share news
error: Content is protected !!
Scroll to Top