Section

malabari-logo-mobile

ജി. എസ്. ടി കുടിശിക: ഏഴു ദിവസത്തിനകം സംസ്ഥാനങ്ങള്‍ നിലപാടറിയിക്കും

HIGHLIGHTS : G.S. T arrears: States will state their position within seven days

തിരുവനന്തപുരം:ജി. എസ്. ടി കുടിശിക ലഭിക്കുന്നത് സംബന്ധിച്ച് ഏഴു ദിവസത്തിനകം സംസ്ഥാനങ്ങള്‍ നിലപാടറിയിക്കുമെന്ന് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് പറഞ്ഞു. ജി. എസ്. ടി കൗണ്‍സില്‍ യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റു സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുമായി ചര്‍ച്ച ചെയ്ത് യോജിച്ച തീരുമാനമെടുക്കാന്‍ ശ്രമിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ചര്‍ച്ചയ്ക്ക് കേരളം മുന്‍കൈയെടുക്കും. കേന്ദ്രത്തിന്റെ കണക്ക് അനുസരിച്ച് മൂന്നുലക്ഷം കോടി രൂപയുടെ കുറവുണ്ടാകും. 70000 കോടി രൂപ സെസ് വഴി പിരിഞ്ഞു കിട്ടും. കേന്ദ്രധനമന്ത്രി രണ്ടു നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വച്ചു. എന്നാല്‍ ഇത് പൂര്‍ണമായി അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് യോഗത്തെ അറിയിച്ചു. തുടര്‍ന്നാണ് ഏഴു ദിവസത്തിനകം സംസ്ഥാനങ്ങള്‍ നിലപാടറിയിക്കാന്‍ ആവശ്യപ്പെട്ടത്. നഷ്ടപരിഹാരതുക കേന്ദ്രം വായ്പയെടുത്ത് നല്‍കുന്നതാണ് ഉചിതമെന്ന് ഭൂരിപക്ഷം സംസ്ഥാനങ്ങളും യോഗത്തില്‍ അഭിപ്രായപ്പെട്ടതായി മന്ത്രി പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!