തിരൂര്‍: പോലീസുകാര്‍കോവിഡിന്റെ ഡ്യൂട്ടിയിലാണെന്നു മനസ്സിലാക്കി അതിന്റെ മറവില്‍ ഭാരതപ്പുഴയില്‍ നിന്നും മണല്‍ കടത്തുന്നതായ വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ റെയിഡില്‍ മണല്‍ വാരാനുപയോഗിച്ച എട്ട് വഞ്ചികള്‍ കണ്ടെത്തി നശിപ്പിച്ചു.
ചമ്രവട്ടം പാലം, സൂപ്പര്‍ കടവ്, കോളനികടവ് ,പള്ളിക്കടവ് എന്നിവിടങ്ങളിലാണ് റെയിഡു നടന്നത്. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ടി.പി.ഫര്‍ഷാദ്, എസ്.ഐ.മാരായ ജലീല്‍ കറുത്തേടത്ത്, അനില്‍, ഉദയകുമാര്‍, സേനാംഗങ്ങളായ മുഹമ്മദ് കുട്ടി, സജി അലോസിയസ്, ഷൈനു, ശ്രീനാഥ്, വി ജീഷ് എന്നിവര്‍ റെയിഡില്‍ പങ്കെടുത്തു.
Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




