Section

malabari-logo-mobile

രാജ്യത്ത് ഇന്ധന വിലയിൽ ഇന്നും വർധനവ്

HIGHLIGHTS : petrol rate increase today

കൊച്ചി: രാജ്യത്ത് വീണ്ടും പെട്രോള്‍ ഡീസല്‍ വില കൂട്ടി. പെട്രോള്‍ വില ലിറ്ററിന് 25 പൈസയും, ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 102.45 രൂപ. ഡീസലിന് 95.53 രൂപയുമാണ്. ഒരാഴ്ച്ചയ്ക്കിടെ ഡീസലിന് ഒരു രൂപ 96 പൈസയും പെട്രോളിന് 97 പൈസയും കൂടി.

തിരുവനന്തപുരത്ത് പെട്രോളിന് 104.13 രൂപയും ഡീസലിന് 97.12 രൂപയുമാണ്. കോഴിക്കോട്ട് പെട്രോളിനും ഡീസലിനും യഥാക്രമം 102.34 രൂപയും 95.35 രൂപയുമാണ്. ക്രൂഡ് ഓയിലിന്റെ വിലയില്‍ വര്‍ധനവ് ഉണ്ടായതാണ് ഇന്ധനവില വീണ്ടും ഉയരുവാന്‍ കാരണമായത് രണ്ടാഴ്ചയ്ക്കിടെ ഇത് ആറാംതവണയാണ് ഡീസല്‍ വില കൂട്ടുന്നത്.

sameeksha-malabarinews

രാജ്യത്ത് പ്രകൃതിവാതക വിലയില്‍ 62 ശതമാനം വര്‍ധനയുണ്ടായി. ഇതോടെ സിഎന്‍ജി വിലയും വര്‍ധിക്കും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി), ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ (ബിപിസിഎല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ (എച്ച്പിസിഎല്‍) എന്നിവ അന്താരാഷ്ട്ര എണ്ണവില ഉയര്‍ന്നിട്ടും സെപ്റ്റംബര്‍ അഞ്ച് മുതല്‍ ഇന്ധന നിരക്ക് പുതുക്കിയിരുന്നില്ല.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!