‘വിലക്കയറ്റത്തിന് ഉത്തരവാദി മോദി’; രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

‘Modi responsible for inflation’; Rahul Gandhi with harsh criticism

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

രാജ്യത്ത് റെക്കേര്‍ഡ് ഭേദിച്ചുള്ള പണപ്പെരുപ്പത്തിന് കാരണക്കാരന്‍ ഒരേയൊരു വ്യക്തിയാണെന്ന് രാഹുല്‍ ഗാന്ധി. പ്രതിദിനം കുതിച്ചുയരുന്ന പെട്രോള്‍ വിലയില്‍ കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രിയേയും കുറ്റപ്പെടുത്തിയ രാഹുല്‍ രാജ്യത്തെ പണപ്പെരുപ്പത്തിന്റെ പ്രധാന കാരണം ഇതാണെന്നും ട്വിറ്ററിലൂടെ കുറ്റപ്പെടുത്തി.

റെക്കോര്‍ഡ് ഭേദിച്ചുള്ള പണപ്പെരുത്തിന് ഉത്തരവാദി പെട്രോള്‍ വിലയാണ്. റെക്കോര്‍ഡ് ഭേദിച്ചുള്ള പെട്രോള്‍ വിലക്ക് ഉത്തരവാദി കേന്ദ്ര സര്‍ക്കാരാണ്. എല്ലാ മോശം റെക്കോര്‍ഡുകളുടേയും ഉത്തരവാദി ഒറ്റ വ്യക്തിയാണ്, രാഹുല്‍ ട്വീറ്റ് ചെയ്തു’. പെട്രോള്‍ വില റെക്കോര്‍ഡ് നിരക്കില്‍ കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ രൂക്ഷ വിമര്‍ശനം.

 

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •