സംസ്ഥാനത്ത്‌ 5 വരെ വ്യാപകമായ മഴ, 7 ജില്ലകളില്‍ യെലോ അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായി കേരളത്തില്‍ 5 വരെ വ്യാപക മഴയ്ക്കു സാധ്യത. ഇന്നു വയനാട്, എറണാകുളം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

നാളെ വയനാട്, കോഴിക്കോട്, മലപ്പുറം, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അറബിക്കടലില്‍ മത്സ്യൂന്ധനത്തിനു തടസ്സമില്ല.

ഷഹീര്‍ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഗുലാബ് ചുഴലിക്കാറ്റ് ദുര്‍ബലമായി അറബിക്കടലില്‍ പ്രവേശിച്ചു വീണ്ടും ഷഹീര്‍ ചുഴലിക്കാറ്റായി മാറി. പാക്കിസ്ഥാനിലെ കറാച്ചിക്കു സമീപമുള്ള ചുഴലിക്കാറ്റ് ഇന്നു തീവ്ര ചുഴലിക്കാറ്റായി മാറി ഒമാന്‍ തീരത്തേക്കു നീങ്ങും. 1975ു ശേഷമുള്ള കാലാവസ്ഥാവകുപ്പിന്റെ രേഖകള്‍ പ്രകാരം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചുഴലിക്കാറ്റ് അറബിക്കടലില്‍ എത്തി വീണ്ടും ചുഴലിക്കാറ്റായി മാറുന്നത് ഇതാദ്യമാണ്. 2018 നവംബറില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഗജ ചുഴലിക്കാറ്റ് ന്യൂനമര്‍ദമായി അവസാനിക്കുകയായിരുന്നു

Share news
error: Content is protected !!
Scroll to Top