Section

malabari-logo-mobile

മുന്നണി മാറ്റം അജണ്ടയിലില്ല; പി കെ കുഞ്ഞാലിക്കുട്ടി

HIGHLIGHTS : Front change is not on the agenda; PK Kunhalikutty

തിരുവനന്തപുരം: മുന്നണി മാറ്റം അജണ്ടയിലില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ലീഗ് നില്‍ക്കുന്നിടത്ത് ഉറച്ച് നില്‍ക്കുന്ന പാര്‍ട്ടി. മുന്നണിമാറ്റം മുസ്‌ലിം ലീഗ് ചര്‍ച്ച ചെയ്തിട്ടില്ല. ഇ.പി ജയരാജന്‍ പൊതുവായി പറഞ്ഞതായിട്ടാണ് കാണുന്നത്. സി.പി.എം ചര്‍ച്ച ചെയ്ത് പറഞ്ഞതാണെന്ന് കരുതുന്നില്ലെന്നും ജയരാജന്റേത് ഔദ്യോഗിക ക്ഷണമായി കാണുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി തിരുവനന്തപുരത്ത് പറഞ്ഞു.

കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞാല്‍ ലീഗിനെ സ്വീകരിക്കാമെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗീയ ചേരിതിരിവിന് തടയിടാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എസ്ഡിപിഐ ലീഗിന്റെ ആജന്മശത്രുക്കളാണ്. ലീഗിന്റെ ഇടംപിടിക്കാനാണ് അത്തരക്കാര്‍ വരുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

sameeksha-malabarinews

കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞ് മുസ്ലീം ലീഗ് വന്നാല്‍ മുന്നണിപ്രവേശം അപ്പോള്‍ ആലോചിക്കുമെന്ന് എല്‍ഡിഎഫിന്റെ കവാടങ്ങള്‍ അടക്കില്ല. മുന്നണി ശക്തിപ്പെടുകയാണ്. മുന്നണി വിപുലീകരണം എല്‍ഡിഎഫ് നയമാണ്. പ്രതീക്ഷിക്കാത്ത പല പാര്‍ട്ടികളും മുന്നണിയില്‍ വന്നേക്കുമെന്നും എന്നായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ പ്രസ്താവന

ആര്‍എസ്പി പുനര്‍ചിന്തനം നടത്തണം. യുഡിഎഫില്‍ എത്തിയ ആര്‍എസ്പി ഒന്നുമല്ലാതായി. സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകടാണ് ആ പാര്‍ട്ടി ഈ നിലയിലെത്താന്‍ കാരണം. അവര്‍ പുനപരിശോധന നടത്തിയാല്‍ നല്ലത്. എല്‍ഡിഎഫ് നയങ്ങള്‍ അംഗീകരിച്ച് വന്നാല്‍ പിജെ കുര്യനുമായും സഹകരിക്കും. മാണി സി കാപ്പന്‍ തിരികെ വന്നാലും സഹകരിപ്പിക്കും.
എസ്ഡിപിഐ വോട്ട് വേണോ വേണ്ടയോ എന്ന് ഇപ്പോള്‍ പറയേണ്ട കാര്യമില്ല. തെരഞ്ഞെടുപ്പ് കാലത്താണ് അതു സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!