നവജീവന്‍ വായനശാലയുടെ ആദ്യകാല പ്രവര്‍ത്തകനും
പൊതു പ്രവര്‍ത്തകനും രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്ന തമ്പ്രേരി ഗോപാലകൃഷ്ണന്‍ മാസ്റ്ററുടെ സ്മരണാര്‍ത്ഥം നവജീവന്‍ വായനശാല നല്‍കുന്ന സമഗ്രപുരസ്‌ക്കാര ജേതാവിനെ മെയ് ആദ്യവാരം പ്രഖ്യാപിക്കും.
സാംസ്‌ക്കാരിക പ്രവര്‍ത്തക ഡോ.ടി.വി സുനീത ടീച്ചര്‍ അധ്യക്ഷയായ ഒന്‍പത് അംഗ സമിതിയാണ് പുരസ്‌ക്കാര ജേതാവിനെ പ്രഖ്യാപിക്കുക.
പ്രത്യേക വിഭാഗത്തിലെ പ്രവര്‍ത്തന മികവിനെ വിലയിരുത്തിയാണ് ഓരോ വര്‍ഷവും അവാര്‍ഡ് പ്രഖ്യാപിക്കുക. ഈ വര്‍ഷം സാമൂഹ്യ പ്രവര്‍ത്തന രംഗത്തെ മികവിനെ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുക.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




