പാലക്കാട് സിഗ്‌നല്‍ തെറ്റിച്ചെത്തിയ കെഎസ്ആര്‍ടിസി ബസിടിച്ച് വീട്ടമ്മ മരിച്ചു. കണ്ണന്നൂര്‍ സ്വദേശിനി ചെല്ലമ്മ (80) ആണ് മരിച്ചത്. കണ്ണന്നൂര്‍ ദേശീയപാതയില്‍ രാവിലെ 9.15നാണ് അപകടം ഉണ്ടായത്.
തൃശൂര്‍ ഭാഗത്ത് നിന്ന് പാലക്കാട് ഭാഗത്തേക്ക് വന്ന ബസ്സാണ് സിഗ്‌നല്‍ തെറ്റിച്ച് കാല്‍നടയാത്രക്കാരിയെ ഇടിച്ചത്.
അപകട ശേഷം നിര്‍ത്താതെ പോയ കെഎസ്ആര്‍ടിസി ബസ് നാട്ടുകാര്‍ തടഞ്ഞിട്ടു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




