മിനിമം ബസ് ചാര്‍ജ് 10 രൂപ, ഓട്ടോ ചാര്‍ജ് 30; നിരക്ക് വര്‍ധനയ്ക്ക് മന്ത്രിസഭയുടെ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ബസ്സുകളുടെ മിനിമം നിരക്ക് പത്ത് രൂപയാക്കും. കിലോ മീറ്ററിന് ഒരു രൂപ കൂട്ടും. നേരത്തേ 90 പൈസയായിരുന്നു. മെയ് ഒന്ന് മുതല്‍ നിരക്ക് വര്‍ദ്ധന നിലവില്‍ വന്നേക്കും.

ഓട്ടോ മിനിമം ചാര്‍ജ്ജ് 25 രൂപയില്‍ നിന്നും 30 ആക്കും.
തുടര്‍ന്നു വരുന്ന ഓരോ കിലോമീറ്ററിനും 15 രൂപയാകും. നിലവില്‍ 12 രൂപയാണ്. ടാക്‌സി അഞ്ചുകിലോമീറ്ററിന് മിനിമം ചാര്‍ജ്ജ് ഇരുന്നൂറാക്കും. നിരക്ക് വര്‍ധന സംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും.

വിദ്യാര്‍ത്ഥികളുടെ നിരക്ക് പരിഷ്‌ക്കരിക്കുന്നത് പഠിക്കാന്‍ ഇന്ന് കമ്മീഷനെ ചുമതലപ്പെടുത്തി. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം മാര്‍ച്ച് 30 ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗം നിരക്ക് വര്‍ദ്ധനക്ക് അനുകൂലമായി തീരുമാനമെടുത്തിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച കമ്മിഷന്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

Share news
error: Content is protected !!
Scroll to Top