Section

malabari-logo-mobile

ആരോഗ്യമുള്ള കിഡ്‌നിക്ക്

HIGHLIGHTS : For healthy kidneys

നമ്മുടെ കിഡ്നിയുടെ ആരോഗ്യം നിലനിർത്താൻ ചിലത് പരിചയപെട്ടാലോ.

– പ്രമേഹമുള്ളവർക്ക് വൃക്കരോഗം(kidney disease)വരാനുള്ള സാധ്യത കൂടുതലാണ്.നമ്മുടെ കോശങ്ങൾക്ക് രക്തത്തിലെ പഞ്ചസാര ഉപയോഗിക്കാൻ കഴിയാതെ വരുമ്പോൾ,രക്തം ഫിൽട്ടർ ചെയ്യാൻ വൃക്കകൾ കൂടുതൽ കഠിനാധ്വാനം ചെയ്യാൻ നിർബന്ധിതരാകുന്നു. അതിനാൽ വൃക്കകളുടെ ആരോഗ്യം നിലനിർത്താൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയാണ് ഒരു കാര്യം.

sameeksha-malabarinews

 

– അമിതവണ്ണമോ പൊണ്ണത്തടിയോ ഉള്ള ആളുകൾക്ക് പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗം എന്നിവയുൾപ്പെടെ വൃക്കകളെ തകരാറിലാക്കുന്ന വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. അതിനാൽ വെയിറ്റ് എപ്പോഴും ചെക്ക് ചെയ്യുക, ബാലൻസ് ചെയ്യുക.

 

– ഒരു ദിവസം കുറഞ്ഞത് 1.5 മുതൽ 2 ലിറ്റർ വരെ വെള്ളം കുടിക്കുന്നത് വൃക്കകൾക്ക് ഗുണം ചെയ്യും. കാരണം ഇത് വൃക്കകളിൽ നിന്ന് സോഡിയം, ടോക്‌സിനുകൾ എന്നിവ നീക്കം ചെയ്യുകയും വിട്ടുമാറാത്ത വൃക്കരോഗ സാധ്യത കുറയ്ക്കുകയും ചെയ്യും.

– പുകവലി ഉപേക്ഷിക്കുക എന്നത് അത്യാവശ്യമാണ്. ഇത് ശരീരത്തിലെ രക്തക്കുഴലുകളെ തകരാറിലാക്കുന്നു,ഒപ്പം ശരീരത്തിലുടനീളവും, വൃക്കകളിലേക്കും രക്തയോട്ടം കുറയ്ക്കുന്നു, ഇത് വൃക്കയെ ക്യാൻസറിനുള്ള അപകടസാധ്യതയിലും എത്തിക്കുന്നു.

– വ്യായാമം പതിവാക്കുക. കാരണം പതിവ് വ്യായാമം വൃക്കകൾക്ക് വളരെ പ്രയോജനകരമാണ്.

– ഉയർന്ന രക്തസമ്മർദ്ദമോ അമിതവണ്ണമോ ഉണ്ടെങ്കിൽ 60 വയസ്സിനുശേഷം പതിവ് പരിശോധനയ്ക്ക് പോകുക.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!