Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; അസന്റ്2023-ന് തുടക്കമായി

HIGHLIGHTS : അസന്റ്2023-ന് തുടക്കമായി കാലിക്കറ്റ് സര്‍വകലാശാലാ കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് പഠനവിഭാഗം സംഘടിപ്പിക്കുന്ന അസന്റ്-2023 മാനേജ്‌മെന്റ് ഫെസ്റ്റിന് തുട...

അസന്റ്2023-ന് തുടക്കമായി

കാലിക്കറ്റ് സര്‍വകലാശാലാ കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് പഠനവിഭാഗം സംഘടിപ്പിക്കുന്ന അസന്റ്-2023 മാനേജ്‌മെന്റ് ഫെസ്റ്റിന് തുടക്കമായി. ഇ.എം.എസ്. സെമിനാര്‍ കോംപ്ലക്‌സില്‍  മീഡിയ വണ്‍ സി.ഇ.ഒ. റോഷന്‍ കക്കാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അദ്ധ്യക്ഷത വഹിച്ചു. സിണ്ടിക്കേറ്റ് അംഗം ഡോ. പി.പി. പ്രദ്യുമ്‌നന്‍, അലൂമ്‌നി അസോസിയേഷന്‍ പ്രസിഡണ്ട് നിതിന്‍, പഠനവകുപ്പ് മേധാവി ഡോ. സി.എച്ച്. ശ്രീഷ, ഫാക്കല്‍റ്റി കോ-ഓഡിനേറ്റര്‍ ഡോ. അപര്‍ണ സജീവ്, ജോ. കണ്‍വീനര്‍ എം.എസ്. സ്മിത തുടങ്ങിയവര്‍ സംസാരിച്ചു. പരിപാടി ഡിസംബര്‍ 1-ന് വൈകീട്ട് സമാപിക്കും.

sameeksha-malabarinews

ബിരുദ പഠനം തുടരാം

എസ്.ഡി.ഇ. 2017, 2018, 2019 പ്രവേശനം ബി.എ., ബി.കോം., ബി.ബി.എ. വിദ്യാര്‍ത്ഥികളില്‍ ഒന്നു മുതല്‍ അഞ്ചു വരെ സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് അപേക്ഷിച്ച ശേഷം പഠനം തുടരാന്‍ സാധിക്കാത്തവര്‍ക്ക് ആറാം സെമസ്റ്ററില്‍ പ്രവേശനം നേടി പഠനം തുടരാന്‍ അവസരം. താല്‍പര്യമുള്ളവര്‍ക്ക് പിഴ കൂടാതെ ഡിസംബര്‍ 4 വരെയും 100 രൂപ പിഴയോടെ 7 വരെയും 500 രൂപ സൂപ്പര്‍ഫൈനോടു കൂടി 11 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ എസ്.ഡി.ഇ. വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2400288, 2407356.

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷ ഡിസംബര്‍ 15-ന് തുടങ്ങും.

ഒന്നാം വര്‍ഷ ബി.പി.ഇ.എസ്. (ഇന്റഗ്രേറ്റഡ്) ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷയും ബി.പി.എഡ്. (ഇന്റഗ്രേറ്റഡ്) സപ്ലിമെന്ററി പരീക്ഷയും ഡിസംബര്‍ 13-ന് തുടങ്ങും.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ എം.പി.എഡ്. ഏപ്രില്‍ 2023 സപ്ലിമെന്ററി പരീക്ഷയുടെയും നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ 12 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ എം.എ. മ്യൂസിക് ഏപ്രില്‍ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റര്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ് ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ 12 വരെ അപേക്ഷിക്കാം.

വിദൂരവിദ്യാഭ്യാസ വിഭാഗം എം.എസ് സി. മാത്തമറ്റിക്‌സ് രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ 11 വരെ അപേക്ഷിക്കാം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!