Section

malabari-logo-mobile

മലപ്പുറത്തെ ഭക്ഷ്യ വിഷബാധ; ആശങ്കപ്പെടേണ്ട സാഹചര്യമില്ല: ജില്ലാ മെഡിക്കല്‍ ഓഫിസര്‍

HIGHLIGHTS : Food poisoning in Malappuram; No need to worry: District Medical Officer

മലപ്പുറം: മലപ്പുറത്തെ ഭക്ഷ്യ വിഷബാധയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ആര്‍ രേണുക. വെള്ളത്തിലൂടെ ഭക്ഷ്യ വിഷബാധയുണ്ടായെന്നാണ് പ്രാഥമിക നിഗമനം. ആരോഗ്യ വിഭാഗം മികച്ച രീതിയില്‍ ഇടപെടല്‍ നടത്തുണ്ട്. നാളെ വ്യാപാരി വ്യവസായികളുടെ യോഗം ചേരുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

വൈരങ്കോട് തീയ്യാട്ടുത്സവത്തില്‍ പങ്കെടുത്ത 200 ഓളം പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വൈരങ്കോട് തീയാട്ടുത്സവത്തിനെത്തിയവര്‍ സമീപത്തെ കടകളില്‍ നിന്നും വഴിയോര തട്ടുകടകളില്‍ നിന്നും ഭക്ഷണം കഴിച്ചിരുന്നു. ഇവര്‍ക്കാണ് ഇന്നലെയും ഇന്നുമായി ഭക്ഷ്യവിഷബാധയുണ്ടായത്.

sameeksha-malabarinews

വയറിളക്കവും ഛര്‍ദിയുമായാണ് 200 ഓളം പേര്‍ ചികിത്സ തേടിയത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് പരിശേധന നടത്തിയിരുന്നു. പാലക്കാട് ജില്ലയില്‍ നിന്നുള്ളവരും ഉത്സവത്തില്‍ പങ്കെടുത്തതിനാല്‍ ഇവിടെയുണ്ടായ ഭക്ഷ്യവിഷബാധ സംബന്ധിച്ച വിവരങ്ങള്‍ മലപ്പുറം ആരോഗ്യ വകുപ്പ് പാലക്കാട് ഡിഎംഒയെയും അറിയിച്ചിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!