Section

malabari-logo-mobile

വിവാദത്തെ തുടര്‍ന്ന് വീഡിയോ പിന്‍വലിച്ച് പുരോഗമനകലാസാഹിത്യ സംഘം‌

HIGHLIGHTS : Following the controversy, the video was withdrawn by the purogamana kala sahithya sangham

കോഴിക്കോട്: എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പുരോഗമന കലാസാഹിത്യസംഘം എറണാകുളം ജില്ലാ കമ്മിറ്റി തയ്യാറാക്കിയ വിവാദ വീഡിയോ പിന്‍വലിച്ചു. മുസ്ലീം സമുദായത്തെ തീവ്രവാദികളാക്കിയും ബ്രാഹ്മണര്‍ ദരിദ്രരായി തീര്‍ന്നു എന്നും സൂചിപ്പിക്കുന്ന തരത്തിലായിരുന്നു വീഡിയോ. വിവാദമായതിനെ തുടര്‍ന്ന് പു.ക.സയുടെ ഫെയ്‌സ്ബുക്ക് പേജില്‍ നിന്ന് വീഡിയോ പിന്‍വലിച്ചിട്ടുണ്ട്.

ചമയങ്ങളില്ലാത്ത യാഥാര്‍ത്ഥ്യങ്ങള്‍ എന്ന പേരിലാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. കലാഭവന്‍ റഹ്മാന്‍, തെസ്നിഖാന്‍, സന്തോഷ് കീഴാറ്റൂര്‍, ഗായത്രി എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.

sameeksha-malabarinews

മുസ്ലീം സമുദായത്തെ പ്രതിനിധീകരിക്കുന്ന കഥാപാത്രം ചെയ്യുന്ന തെസ്നിഖാന്‍ അഭിനയിച്ച ലഘുവീഡിയോയില്‍ മകന്‍ രാജ്യദ്രോഹിയാണെന്നാണ് പറയുന്നത്. സന്തോഷ് കീഴാറ്റൂര്‍ ക്ഷേത്രശാന്തിക്കാരനായി അഭിനയിക്കുന്ന മറ്റൊരു ലഘുവീഡിയോയില്‍ ബ്രാഹ്മണരുടെ പതിവ് പ്രാരാബ്ധങ്ങളേയാണ് അവതരിപ്പിച്ചിരിക്കുന്നത്.

നേരത്തെ കൊവിഡ് കാലത്തെ സാമൂഹിക അകലത്തെ ബ്രാഹ്മണരുടെ അയിത്തവുമായി താരതമ്യം ചെയ്ത് പു.ക.സ ഒരുക്കിയ വീഡിയോയും വിവാദത്തിലായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!