Section

malabari-logo-mobile

പ്രളയ ബാധിതർക്ക് കൈതാങ്ങായി  പി എസ്‌ എം ഒ കോളേജ് അലുംനി

HIGHLIGHTS : തിരൂരങ്ങാടി :പ്രളയ ബാധിതർക്ക് ആശ്വാസമേകി  തിരൂരങ്ങാടി പി എസ്‌ എം ഓ കോളേജ് അലുംനി അസോസിയേഷൻ. പറവൂർ മേഖലയിലെ പ്രളയ ദുരിതബാധിതർക്കാണ് ഇവർ  കൈ താങ്ങായി

തിരൂരങ്ങാടി :പ്രളയ ബാധിതർക്ക് ആശ്വാസമേകി  തിരൂരങ്ങാടി പി എസ്‌ എം ഓ കോളേജ് അലുംനി അസോസിയേഷൻ. പറവൂർ മേഖലയിലെ പ്രളയ ദുരിതബാധിതർക്കാണ് ഇവർ  കൈ താങ്ങായി ഒരു ട്രക്ക് അവശ്യ സാധനങ്ങൾ നൽകിയത് .

വസ്ത്രങ്ങൾ, ഭക്ഷ്യ വസ്തുക്കൾ, സാനിറ്ററി ഐറ്റംസ്, ക്ലീനിങ്ങ് ഉപകരണങ്ങൾ, പുതപ്പു, മരുന്നുകൾ, സ്കൂൾ സ്റ്റേഷനറി തുടങ്ങിയവയുമായി പറവൂരിലെ ദുരിത മേഖലയിലേക്ക് നേരിട്ട് എത്തിച്ചു കൊടുത്തു.

sameeksha-malabarinews

രണ്ടാം ഘട്ടത്തിൽ വയനാട് , നിലമ്പൂർ ഭാഗങ്ങളിലെ ദുരിതബാധിതർക്കും ഇതുപോലെ അവശ്യ സാധനങ്ങൾ വിതരണം ചെയ്യും . വിതരണത്തിന് അലുംനി അസ്സോസിയേഷൻ ജന സെക്രട്ടറി കെ ടീ ഷാജു, ട്രീഷറർ അമർ മനരിക്കൽ, വൈസ് പ്രസിഡന്റ് സബീന ബഷീർ, ബാബു നയീം, ജഹന്ഗീർ, സലിം അമ്പാടി, മൻസൂർ വേങ്ങര എന്നിവർ നേതൃത്വം നൽകി .

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!