Section

malabari-logo-mobile

പ്രളയത്തില്‍ തകര്‍ന്ന പതിനാറുങ്ങല്‍-കാളം തിരുത്തി റോഡ് ഉടന്‍ നന്നാക്കും;പി കെ അബ്ദുറബ്ബ് എംഎല്‍എ

HIGHLIGHTS : തിരൂരങ്ങാടി: പ്രളയത്തില്‍ തകര്‍ന്ന പതിനാറുങ്ങല്‍-കാളം തിരുത്തി റോഡ് അടിയന്തിരമായി പുനര്‍ നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് പി.കെ അബ്ദുറബ...

തിരൂരങ്ങാടി: പ്രളയത്തില്‍ തകര്‍ന്ന പതിനാറുങ്ങല്‍-കാളം തിരുത്തി റോഡ് അടിയന്തിരമായി പുനര്‍ നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് പി.കെ അബ്ദുറബ്ബ് എം.എല്‍.എ പറഞ്ഞു. തകര്‍ന്ന റോഡ് ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമൊപ്പം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം.

തിരൂരങ്ങാടി നഗരസഭയിലെ പതിനാറുങ്ങല്‍ മുതല്‍ നന്നമ്പ്ര ഗ്രാമ പഞ്ചായത്തിലെ കാളംതിരുത്തിപ്പാലം വരെയുള്ള പ്രളയത്തില്‍ തകര്‍ന്ന റോഡ് അടിയന്തിരമായി നവീകരിക്കുന്നതിന്റെ ഭാഗമായായിരുന്നു എം.എല്‍എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സന്ദര്‍ശനം. ഏകദേശം മൂന്ന് കിലോമീറ്ററിലതികം നീളമുള്ള റോഡ് പാടെ തകര്‍ന്ന നിലയിലാണ്. പ്രളയത്തിന് മുമ്പ് തന്നെ തകര്‍ന്ന റോഡ് പ്രളയം കൂടി വന്നതോടെ തകര്‍ച്ച പൂര്‍ണ്ണമാകുകയായിരുന്നു. ഈ സാഹചര്യത്തില്‍ എം.എല്‍.എ ഫണ്ടില്‍ നിന്നും തുക വകയിരുത്തി പുനര്‍ നിര്‍മ്മാണം വേകത്തിലാക്കുന്നതിന് വേണ്ടിയായിരുന്നു സന്ദര്‍ശനമെന്നും അടിയന്തിരമായി എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ ബന്ധപ്പെട്ട എന്‍ജിനീയറിങ് വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് പി.കെ അബ്ദുറബ്ബ് എം.എല്‍.എ പറഞ്ഞു.

sameeksha-malabarinews

തിരൂരങ്ങാടി നഗരസഭ ചെയര്‍പേഴ്സണ്‍ കെ.ടി റഹീദ, കൗണ്‍സിലര്‍മാരായ എം.എ റഹീം, കെ.ടി ബാബുരാജ്, ചാത്തമ്പാടന്‍ മുഹമ്മദലി, പി.എസ്.എച്ച് തങ്ങള്‍, മുഹമ്മദ് കുട്ടി മുന്‍ഷി, കടവത്ത് സൈതലവി, നഗര സഭ ഉദ്യോഗസ്ഥര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!