Section

malabari-logo-mobile

മലപ്പുറം ജില്ലയില്‍ വെള്ളം കയറിയ 33832 വീടുകള്‍ വൃത്തിയാക്കി

HIGHLIGHTS : മലപ്പുറം:ജില്ലയിലുണ്ടായ കനത്ത മഴക്കെടുതിയില്‍ 94 ഗ്രാമപഞ്ചായത്തുകളിലെ 34143 വീടുകളിലാണ് വെള്ളം കയറിയത്. ഇതില്‍ 33832 വീടുകള്‍ വൃത്തിയാക്കി. വാഴക്കാ...

മലപ്പുറം:ജില്ലയിലുണ്ടായ കനത്ത മഴക്കെടുതിയില്‍ 94 ഗ്രാമപഞ്ചായത്തുകളിലെ 34143 വീടുകളിലാണ് വെള്ളം കയറിയത്. ഇതില്‍ 33832 വീടുകള്‍ വൃത്തിയാക്കി. വാഴക്കാട് ഗ്രാമ പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ വെള്ളം കയറിയ വീടുകളുള്ളത്. വെള്ളം കയറിയ 2527 വീടുകളും വൃത്തിയാക്കി.

വെള്ളം കയറിയ 3771 വ്യാപര സ്ഥാപനങ്ങളില്‍ 3705 സ്ഥാപനങ്ങളും വൃത്തിയാക്കിയിട്ടുണ്ട്. 199 പൊതു സ്ഥാപനങ്ങളിലാണ് മഴക്കെടുതിയില്‍ വെള്ളം കയറിയത്. ഇതില്‍ 197 ഉം ശുചീകരിച്ചു. 24974 കിണറുകളും ശുചീകരിച്ചിട്ടുണ്ട്. 7951 കിണറുകളാണ് ഇനി വൃത്തിയാക്കാനുള്ളത്.

sameeksha-malabarinews

ഏറ്റവും കൂടുതല്‍ കിണറുകള്‍ വൃത്തിയാക്കിയിട്ടുള്ളത് ഊര്‍ങ്ങാട്ടിരി ഗ്രാമ പഞ്ചായത്തിലാണ്. 1343 കിണറുകളാണ് ഇവിടെ വൃത്തിയാക്കിയത്. 156 ടണിലധികം പ്ലാസ്റ്റിക് മാലിന്യങ്ങളാണ് വിവിധയിടങ്ങളിലായി നിന്നായി ശേഖരിച്ചിട്ടുള്ളത്. ഇതില്‍ 60 ടണ്‍ പ്ലാസ്റ്റിക് മാലിന്യം വാഴക്കാട് ഗ്രാമപഞ്ചായത്തില്‍ നിന്ന് ശേഖരിച്ചവയാണ്. മഴക്കെടുതിയില്‍ ജീവഹാനി സംഭവിച്ച 28682 മൃഗങ്ങളെയാണ് സംസ്‌കരിച്ചിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!