മത്സ്യതൊഴിലാളികള്‍ക്കുള്ള ജാഗ്രത നിര്‍ദേശം

തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് തെക്ക് പടിഞ്ഞാറ്, മധ്യ പടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കി.മീ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ ഓഗസ്റ്റ് 19 വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്രകാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കൊളച്ചല്‍ മുതല്‍ ധനുഷ് കോടി വരെയുള്ള തെക്കന്‍ തമിഴ്നാട് തീരത്ത് 3.0 മുതല്‍ 3.3 മീറ്റര്‍ വരെ ഉയരത്തില്‍ ശക്തമായ തിരമാല ഉയരുവാനും സാധ്യതയുണ്ടെന്ന് കേന്ദ്ര സമുദ്ര സ്ഥിതി പഠന കേന്ദ്രം അറിയിച്ചു.

Share news
error: Content is protected !!
Scroll to Top