Section

malabari-logo-mobile

മത്സ്യത്തൊഴിലാളികൾക്ക് നാവികും സാറ്റലൈറ്റ് ഫോണും: പ്രൊപ്പോസൽ അംഗീകരിച്ചു

HIGHLIGHTS : മത്സ്യത്തൊഴിലാളികൾക്ക് നാവിക് നൽകുന്നതിനുള്ള പ്രൊപ്പോസലിന് അംഗീകാരം നൽകിയും ആവശ്യമായ ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (ഓഖി ഫണ്ട്) യിൽ നിന്നും

മത്സ്യത്തൊഴിലാളികൾക്ക് നാവിക് നൽകുന്നതിനുള്ള പ്രൊപ്പോസലിന് അംഗീകാരം നൽകിയും ആവശ്യമായ ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (ഓഖി ഫണ്ട്) യിൽ നിന്നും കണ്ടെത്തുന്നതിന് അനുമതി നൽകിയും ഉത്തരവായി. 15,000 മത്സ്യബന്ധന യാനങ്ങൾക്ക് നാവിക് നൽകുന്നതിന് യൂണിറ്റൊന്നിന് 10,620 രൂപ നിരക്കിൽ 15.93 കോടി രൂപയുടെ പദ്ധതിക്കാണ് വ്യവസ്ഥകൾക്ക് വിധേയമായി അംഗീകാരം നൽകിയത്.  ഇതോടൊപ്പം ആഴക്കടൽ മത്സ്യബന്ധനത്തിലേർപ്പെട്ടിരിക് കുന്ന മത്സ്യത്തൊഴിലാളികൾക്ക് സാറ്റലൈറ്റ് ഫോൺ നൽകുന്നതിനുള്ള പ്രൊപ്പോസലിനും അംഗീകാരം നൽകി. ഇതിനുള്ള ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ (ഓഖി ഫണ്ട്) നിന്നും ഉപയോഗിക്കും.
മത്സ്യത്തൊഴിലാളികൾ തമ്മിൽ ആശയ വിനിമയം നടത്താനും രക്ഷാപ്രവർത്തനം ദ്രുതഗതിയിലാക്കാനും ബിഎസ്എൻഎൽ മുഖേന 1000 സാറ്റലൈറ്റ് ഫോൺ നൽകുന്നതിന് 962.61 ലക്ഷം രൂപയുടെ പ്രൊപ്പോസലാണ് ഫിഷറീസ് ഡയറക്ടർ സമർപ്പിച്ചത്. അതിൽ 673.827 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (ഓഖി ഫണ്ട്)യിൽ നിന്നും 288.783 ലക്ഷം രൂപ ഉപഭോക്തൃ വിഹിതവുമാണ്.
36 നോട്ടിക്കൽ മൈലിൽ കൂടുതൽ ദൂരത്തേക്ക് മത്സ്യബന്ധനത്തിനു പോകുന്ന തെരഞ്ഞെടുക്കപ്പെട്ട 1000 മത്സ്യത്തൊഴിലാളികൾക്ക് മുൻഗണന നൽകും. ഒരു യൂണിറ്റ് 94,261 രൂപയ്ക്ക് നൽകാമെന്ന് ബി.എസ്.എൻ.എൽ അറിയിച്ചിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!