Section

malabari-logo-mobile

വിശ്വാസി സമൂഹത്തിൻറെ പിന്തുണയോടെ ശബരിമലയിൽ പോകാനാണ് ആഗ്രഹം: കൊച്ചിയിലെത്തിയ യുവതികൾ

HIGHLIGHTS : പത്തനംതിട്ട അയ്യപ്പനെ കാണാൻ വിശ്വാസി സമൂഹത്തിന്റെ പിന്തുണയോടെ പോകാനാണ് ആഗ്രഹമെന്ന് ശബരിമലയിലേക്ക് പോകാനായി കൊച്ചിയിലെത്തിയ  യുവതികൾ. എറണാകുളം പ്രസ്...

പത്തനംതിട്ട അയ്യപ്പനെ കാണാൻ വിശ്വാസി സമൂഹത്തിന്റെ
പിന്തുണയോടെ പോകാനാണ് ആഗ്രഹമെന്ന് ശബരിമലയിലേക്ക് പോകാനായി കൊച്ചിയിലെത്തിയ  യുവതികൾ. എറണാകുളം പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. അതേസമയം ശബരിമലയെ കലാപഭൂമിയാക്കാൻ താൽപര്യമില്ലെന്നും അവർ വ്യക്തമാക്കി. നേരത്തെ പല സ്ത്രീകളും പമ്പ വരെ പോയി മടങ്ങി വന്നതുപോലെ പോകാൻ തങ്ങൾക്ക് താൽപര്യമില്ലെന്നും പോലീസ് സുരക്ഷയിൽ വിശ്വാസികളുടെ കൂടി പിന്തുണയിൽ ശബരിമലയിലേക്ക് പോകാനാണ് ആഗ്രഹമെന്നാണ് അവർ പറഞ്ഞത്. അതെസമയം മലചവിട്ടിയിട്ടെ മാലയൂരികയൊള്ളുവെന്നും അവര്‍ തങ്ങളുടെ നിലപാട് വ്യക്താക്കി.

ശബരിമലയിലേക്ക് പോകാനായി വ്രതമെടുത്ത കാര്യം പരസ്യമാക്കിയതിനുപിന്നാലെ സ്വാതന്ത്ര്യ പോലും നിഷേധിക്കപ്പെട്ട നിലയിലാണ് തങ്ങളെന്നും അരക്ഷിതാവസ്ഥയിലാണ് കഴിയുന്നതെന്നും മറ്റുള്ളവരെ കൂടി ഈ സംഘർഷാവസ്ഥയി ലേക്ക് വലിച്ചിഴക്കേണ്ട എന്ന് കരുതിയാണ് തങ്ങൾക്കൊപ്പം വരാൻ താൽപര്യപ്പെട്ട് മറ്റുള്ളവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്താത്തത് എന്നും അവർ വ്യക്തമാക്കി.

sameeksha-malabarinews

നേരത്തെ ഫേസ്ബുക്കിലൂടെ ശബരിമലയ്ക്ക് പോകാനായി വ്രതമെടുത്ത കാര്യം അറിയിച്ച കണ്ണൂർ സ്വദേശിനി രേഷ്മ നിഷാന്ത് അടക്കമുള്ള സ്ത്രീകളാണ് കൊച്ചിയിൽ വാർത്താ സമ്മേളനം നടത്താൻ എത്തിയത്.

യുവതികൾ വാർത്താസമ്മേളനത്തിനു എത്തിയതുമുതൽ എറണാകുളം പ്രസ് ക്ലബിനു മുന്നിൽ സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ ശരണം വിളിച്ചുകൊണ്ട് ഒരു കൂട്ടം ആളുകൾ പ്രതിഷേധിച്ചു. വാർത്താ സമ്മേളനത്തിന് ശേഷം യുവതികൾക്ക് ഏറെനേരം പുറത്തിറങ്ങാൻ സാധിച്ചില്ല. തുടർന്ന് വൻ പൊലീസ് സുരക്ഷയിലാണ് ഇവർ പുറത്തിറങ്ങിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!