ദോഹ:ശൈത്യകാലമായതോടെ ഖത്തറിൽ കടുത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു. രാജ്യത്തിന്റെ
പലഭാഗത്തും പനി, ജലദോഷം, ശ്വാസനാള അണുബാധകൾ എന്നിവ പടർന്നുപിടിക്കുകയാണ്.65 ലേറെ പ്രായമുള്ളവർ പകർച്ചപ്പനി പ്രതിരോധ കുത്തിവെപ്പ് എടുക്കണമെന്ന് ഹമദ് മെഡിക്കൽ കോർപ്പറേഷൻ അറിയിച്ചു.
പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നവർക്ക് ഒരു വർഷത്തേക്ക് ഒരു പകർച്ചപ്പനി കളെയും പേടിക്കേണ്ടതില്ല എന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. എച്ച് എം സി ക്ലിനിക്കുകൾ ,പി എച് സികൾ എന്നിവിടങ്ങളിൽ പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് സൗജന്യ കുത്തിവെപ്പ് ലഭിക്കും.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




