Section

malabari-logo-mobile

സ്ത്രീ പ്രവേശനത്തിനെതിരെയല്ല, കമ്മ്യൂണിസ്‌ററുകാര്‍ക്കെതിരെയാണ് ശബരിമല സമരം: ശ്രീധരന്‍പിള്ള

HIGHLIGHTS : പത്തനംതിട്ട : ശബരിമലയില്‍ തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം യുവതി പ്രവേശത്തിനെതിരെയല്ലെന്നും കമ്യൂണിസ്റ്റുകാര്‍ക്കെതിരായിട്ടുള്ളതാണെന്നും ബിജെ...

പത്തനംതിട്ട : ശബരിമലയില്‍ തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം യുവതി പ്രവേശത്തിനെതിരെയല്ലെന്നും കമ്യൂണിസ്റ്റുകാര്‍ക്കെതിരായിട്ടുള്ളതാണെന്നും ബിജെപി സംസ്ഥാനപ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ള.

സ്ത്രീകള്‍ ശബരിമലയിലേക്ക് വരാതിരിക്കാനുള്ള സാഹചര്യമുണ്ടായാല്‍ ബിജെപി സമരത്തില്‍ നിന്ന് പിന്‍മാറുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകായിരുന്നു ശ്രീധരന്‍പിള്ള.

sameeksha-malabarinews

സ്ത്രീകള്‍ വരുന്നതിനെ സംബന്ധിച്ചല്ല ഈ സമരം. കമ്മ്യൂണിസ്റ്റുകാര്‍ ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. അവര്‍ക്കെതിരയാണ് ഞങ്ങളുടെ സമരം. കോടിക്കണക്കിന് ആളുകളുടെ ഒപ്പു ശേഖരിക്കാന്‍ അവരുടെ വീട്ടില്‍ പോകുന്നത് അതിന് വേണ്ടിയാണ്. അല്ലാതെ സ്ത്രീകള്‍ വരുന്നോ പോകുന്നോന്ന് നോക്കാന്‍ വേണ്ടിയല്ലെന്നാണ് ശ്രീധരന്‍പിള്ള പറഞ്ഞത്.
സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുന്നതിനുള്ള ഒരു അജണ്ടയുണ്ടെന്ന ആക്ഷേപം ഇതിനകം തന്നെ ഉയര്‍ന്നിരുന്നു ഇത്തരം ആരോപണങ്ങളെ ശരിവെക്കുന്നതാണ് ശ്രീധരന്‍പിള്ളയുടെ പ്രതികരണം,

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!