പത്തനംതിട്ട ശബരിമല സന്നിധാനത്ത് നിരോധനാജ്ഞ ഇല്ലെങ്കിൽ പ്രതിഷേധം നടത്തിയതിനെത്തുടർന്ന് 150 പേർക്കെതിരെ കേസെടുത്തു ഇവരിൽ 70 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.
അൻപതോളം പേരായിരുന്നു ആദ്യം ഇവിടെ കുത്തിയിരുന്ന് ശരണം വിളിച്ചത്. തുടർന്ന് ആളുകളുടെ എണ്ണം കൂടി വരികയായിരുന്നു. ആദ്യം നാമജപം നടത്തുകയാണെന്ന് പറഞ്ഞുകൊണ്ടാണ് പ്രതിഷേധക്കാരെ എത്തിയത്. ഇവിടെ ആർഎസ്എസ് പെരുമ്പാവൂർ കാര്യവാഹക് രാജേഷിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധക്കാർ ഒത്തുകൂടിയത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




