കുവൈത്തിൽ മഴക്കെടുതി വിസ പുതുക്കാൻ കഴിയാത്തവരിൽ നിന്നും പിഴ ഈടാക്കില്ല സർക്കാർ

കുവൈറ്റ് സിറ്റി:കുവൈറ്റിൽ കുറച്ചു ദിവസങ്ങളായി തുടർച്ചയായി പെയ്തുകൊണ്ടിരിക്കുന്ന മഴയെ തുടർന്ന് ഓഫീസുകളെല്ലാം അവധിയായ സാഹചര്യത്തിൽ വിസ പുതുക്കാൻ കഴിയാതിരുന്നവരില്‍ നിന്നും ആ ദിവസങ്ങളിലെ പിഴ ഈടാക്കി ഇല്ലെന്ന് സർക്കാർ അറിയിച്ചു. ഈ ആനുകൂല്യം ലഭിക്കുക കഴിഞ്ഞ ബുധനാഴ്ച മുതൽ ഞായറാഴ്ച വരെയുള്ള കാലയളവിൽ വിസാ കാലാവധി അവസാനിക്കുന്നവർക്കാണ്.

ഈ സമയത്ത് വിസാ കാലാവധി കഴിഞ്ഞ നാട്ടിലേക്ക് പോകുന്നവരും പിഴ ഈടാക്കില്ലെന്നും അധികൃതർ അറിയിച്ചു. മഴക്കെടുതിയെ തുടർന്ന് അവധിയിൽ ആയ ഓഫീസുകളെല്ലാം ഇന്നുമുതൽ പ്രവർത്തിച്ചു തുടങ്ങുമെന്നും അധികൃതർ വ്യക്തമാക്കി . സമയം ജോലി ചെയ്തുവരുന്ന നേപ്പാൾ, ബംഗ്ലാദേശ് തുടങ്ങിയ സ്ഥലങ്ങളിലെ തൊഴിലാളികളുടെ വിസ പുതുക്കുന്നതിന് വിരലടയാളം നിർബന്ധമാണെന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മറ്റൊരു അറിയിപ്പിൽ വ്യക്തമാക്കുന്നു.

Related Articles