ശബരിമലയെ സര്‍ക്കാര്‍ യുദ്ധഭൂമിയാക്കുന്നത് ശരിയല്ല;അല്‍ഫോണ്‍സ് കണ്ണന്താനം

പത്തനംതിട്ട:ശബരിമലയെ യുദ്ധഭൂമി ആക്കി മാറ്റുന്നത് ശരിയല്ലെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. ശബരിമലയിൽ ഇപ്പോൾ നിരോധനാജ്ഞ യുടെ സാഹചര്യമില്ലെന്ന് കണ്ണന്താനം പറഞ്ഞു. താനിപ്പോൾ ശബരിമലയിൽ എത്തിയിരിക്കുന്നത് ഇവിടുത്തെ സൗകര്യങ്ങൾ വിലയിരുത്താൻ ആണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കേന്ദ്രമന്ത്രിമാർ കേരളത്തിലെത്തുന്ന കാര്യത്തെക്കുറിച്ച് തനിക്കറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമലയില്‍ നിരോധനാജ്ഞയുടെ ആവശ്യമില്ലെന്നും യുവതീപ്രവേശകാര്യം കോടതിതീരുമാനിക്കെയെന്നും അന്തിമതീരുമാനം വരുന്നതുവരെ കാത്തിരിക്കാമെന്നും കേന്ദ്രമന്ത്രി പറഞ്ഞു

Share news
error: Content is protected !!
Scroll to Top