Section

malabari-logo-mobile

കേന്ദ്രം നൽകിയത് 18 കോടി ;കണ്ണന്താനത്തിന് മറുപടിയുമായി കടകംപള്ളി

HIGHLIGHTS : തിരുവനന്തപുരം: സ്പിരിച്വൽ സർക്യൂട്ട് പ്രോജക്ട് എന്ന നിലയിൽ 99.8 കോടിരൂപ കേന്ദ്രം ടൂറിസം മന്ത്രാലയം സംസ്ഥാനത്ത് ശബരിമലയ്ക്കു അനുബന്ധ വികസനപ്രവർത്തനങ...

തിരുവനന്തപുരം: സ്പിരിച്വൽ സർക്യൂട്ട് പ്രോജക്ട് എന്ന നിലയിൽ 99.8 കോടിരൂപ കേന്ദ്രം ടൂറിസം മന്ത്രാലയം സംസ്ഥാനത്ത് ശബരിമലയ്ക്കു അനുബന്ധ വികസനപ്രവർത്തനങ്ങൾക്കും വേണ്ടി അനുവദിക്കുന്നതെന്നും ഇതിൽ 18 കോടി മാത്രമാണ് ഇതുവരെ അനുവദിച്ചതെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അതിന്റെ പ്രവർത്തനം പൂർത്തീകരിക്കേണ്ട 36 മാസം കൊണ്ടാണെന്നും വിവരം 2019 ഏഴാംമാസം ആണെന്നും കടകംപള്ളി പറഞ്ഞു. കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിന് വിമർശനങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

അൽഫോൻസ് കണ്ണന്താനം ഇതൊക്കെ മനസ്സിലാകുന്നുണ്ടോ എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു. പമ്പയിൽ ട്രീറ്റ്മെൻറ് പ്ലാൻറ് സ്ഥാപിക്കുന്നതിനായി 20 കോടിയാണ് അനുവദിച്ചിരുന്നത്. എന്നാൽ സീവേജ് പ്ലാൻറ് ആവശ്യമുള്ളത് 65 കോടിയാണ്. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമുള്ള ഹൈപവർ കമ്മിറ്റിയുടെ കീഴിൽ ഒരു ടെക്നിക്കൽ കമ്മിറ്റി ഉണ്ട്. എന്നാൽ ടെക്നിക്കൽ കമ്മിറ്റി ഒരിക്കലും കാര്യങ്ങൾ നടത്താൻ സമ്മതിക്കാറില്ല.

sameeksha-malabarinews

അതായത് സർക്കാർ നേരിട്ടല്ല ഈ പ്രവർത്തനം നടത്തുന്നത്.20 കോടിക്ക് നിർമ്മാണം നടത്താൻ സാധിക്കാത്തതിനാൽ 20 കോടി യോടൊപ്പം കിഫ്ബി നിന്നും 45 കോടി കൂടി ഉപയോഗിച്ച് പദ്ധതി നടപ്പിലാക്കാനാണ് തീരുമാനിച്ചത്. നാഷണൽ ടൈഗർ കൺസർവേറ്റീവ് അതോറിറ്റിയുടെയും ടൈഗർ റിസർവ് ഇന്ത്യയും തടസ്സങ്ങളാണ് കാലതാമസം ഉണ്ടാക്കിയത്. കടുവാ സങ്കേത കേന്ദ്രം ആയതിനാൽ നിരവധി നിയന്ത്രണങ്ങളാണ് ഉള്ളത്. അതിനാൽ അൽപം ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നുണ്ട്.

ശബരിമലയുമായി ബന്ധപ്പെട്ട സുപ്രീംകോടതി എംപവർ കമ്മിറ്റിയെ നിയമിച്ചിട്ടുണ്ട്. ശബരിമലയിലെത്തുന്ന ഭക്തർക്ക് സൗകര്യമൊരുക്കുക എന്നതാണ് സർക്കാർ തീരുമാനം. അല്ലാതെ ഗുണ്ടാസംഘത്തിന് ഒരിക്കലല്ല. ഇന്നലെ രാജേഷിനെ നേതൃത്വത്തിൽ ആർഎസ്എസ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ കൃത്യമായ ആസൂത്രണത്തോടെ നിന്നും ഉണ്ടാക്കുന്ന തോടൊപ്പം കേരളത്തിലാകെയും മുഖ്യമന്ത്രിയുടെ വീടിനുമുന്നിൽ അടക്കം പ്രശ്നം ഉണ്ടാക്കുക എന്നത് കൃത്യമായ ആസൂത്രണം ചെയ്ത നടപ്പിലാക്കിയത് എന്ന് എല്ലാവർക്കുമറിയാം .ചിത്തിര ആട്ട സമയത്തും തുലാമാസ പൂജ സമയത്തും അഴിഞ്ഞാടിയ പോലെ അഴിഞ്ഞാടാൻ അവസരം നൽകിയില്ല.  ശരണംവിളി എന്നാണ് ആർഎസ്എസ് സംഘത്തിൻറെ മുദ്രാവാക്യത്തിന് പുതിയ പേര്, വളരെ വിനയത്തോടെ യാണ് പോലീസ് ആളുകളോട് സംസാരിച്ചത്, തേങ്ങ കൊണ്ട് ആക്രമിച്ചപ്പോഴും പോലീസ് ക്ഷമിച്ചു നിന്നും,

ശനിക്ഷേത്രത്തിൽ തൃപ്തി ദേശായി ഭക്തന്മാരുടെ നെഞ്ചത്തു ചവിട്ടി കടന്നുപോയപ്പോൾ പോലീസ് ഭക്തന്മാരുടെ കാലുവാരി തറയിൽ അടിച്ചു അങ്ങനെയൊന്നും ഇവിടെ സംഭവിച്ചില്ലല്ലോ?
അതൊന്നും ഇവിടുത്തെ പോലീസ് ചെയ്തിട്ടില്ല ഭക്തർക്ക് ഒരു പ്രയാസവുമില്ല,  ശബരിമല ആർഎസ്എസിനെ ഏൽപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല, ഒരു പോലീസുകാർ വാങ്ങി നൽകിയ ഭക്ഷണം കഴിച്ചശേഷം ഇല്ല എന്നാണ് സുരേന്ദ്രൻ പറയുന്നത്.

ചൂടുവെള്ളവും കിടക്കാൻ ബെഞ്ചും കൊടുത്തു, ഐപിഎസ് റാങ്കുള്ള എസ് പിയാണ് അദ്ദേഹത്തെ കൊണ്ടു പോകാൻ ശ്രമിച്ചത്. എന്നിട്ട് ഇത്തരത്തിൽ പച്ചക്കള്ളം പറയുകയായിരുന്നു. യുവതികൾ വരാത്ത സന്ദർഭത്തിലും സന്നിധാനത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. സുപ്രീംകോടതിയിൽ വിധിയാണിത്.

ഇതര കേരളം സംഘപരിവാറിനെ കള്ളകളികൾ എല്ലാം അറിയുന്നുണ്ട്. കേന്ദ്രമന്ത്രിമാർ ശബരിമലയിലെത്തുന്നത് നല്ല കാര്യമാണ്. അവരെ സ്വാഗതം ചെയ്യുന്നു  അനുയായികളുടെ കൊള്ളരുതായ്മകൾ എന്നാണ് പ്രതീക്ഷയെന്നും കടകംപള്ളി കൂട്ടിച്ചേർത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!