Section

malabari-logo-mobile

എണ്ണയില്ലായെ മീന്‍ സൂപ്പറായി പൊരിച്ചെടുക്കാം

HIGHLIGHTS : Fish can be fried with flavor without pouring a drop of oil

ഒരുതുള്ളി എണ്ണ ഒഴിക്കാതെ മീന്‍ രുചിയോടെ പൊരിച്ചെടുക്കാം.

ഏത് തരം മീനും ഇതിനായി നിങ്ങള്‍ക്ക് ഉപയോഗിക്കാം.

sameeksha-malabarinews

തയ്യാറാക്കുന്ന വിധം:

മീന്‍-300 ഗ്രാം
അരക്കപ്പ് തേങ്ങചിരകി പാലെടുക്കുക-കാല്‍ കപ്പ്
വെളുത്തുള്ളി/ഇഞ്ചി പേസ്റ്റ് -1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
മുളക് പൊടി-അര ടീസ്പൂണ്‍(എരിവ് കൂടുതല്‍ ആവശ്യമുണ്ടെങ്കില്‍ കൂട്ടിയെടുക്കാം)
കുരുമുളക് പൊടി-1 ടീസ്പൂണ്‍
ഉലുവ പൊടി- ഒരു നുള്ള്
ചെറുനാരങ്ങ നീര്-ഒരു ടീസ്പൂണ്‍
കായപ്പൊടി- ഒരു നുള്ള്(നിര്‍ബന്ധമില്ല)
കറിവേപ്പില- അരിഞ്ഞത് ആവശ്യത്തിന്

ഈ ചേരുവരളെല്ലാം ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് യോജിപ്പിച്ച ശേഷം ഒരു മണിക്കൂര്‍ മീനില്‍ പുരട്ടിവെക്കുക. ശേഷം മീന്‍ പൊരിക്കാനുള്ള പാത്രം അടുപ്പില്‍ വെച്ച് ചൂടാവുമ്പോള്‍ അതിലേക്ക് മീന്‍ കഷ്ണങ്ങള്‍ നിരത്തി വെച്ച് താഴ്ഭാഗം മൂത്ത് എണ്ണ തെളിഞ്ഞ് വരുമ്പോള്‍ അടുത്ത ഭാഗവും തിരിച്ചിട്ട് വേവിക്കാം. തേങ്ങാപ്പാലില്‍ നിന്ന് എണ്ണ തെളിഞ്ഞുവരുന്ന എണ്ണയിലാണ് ഈ മീന്‍ വറുത്ത് എടുക്കുന്നത്. അതുകൊണ്ടു തന്നെ സാധാരണ മീന്‍ വറുത്തതില്‍ നിന്നും രുചി കൂടുതലാണ് ഇങ്ങനെ വറുത്തെടുക്കുന്ന മീനിന്‌

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!