കുതിച്ചുയര്‍ന്ന സ്വര്‍ണ വിലയില്‍ മാറ്റമില്ല

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായി ഉയര്‍ന്ന സ്വര്‍ണ്ണ വിലയില്‍ രണ്ട് ദിവസമായി മാറ്റമില്ല.

680 രൂപ രണ്ടു ദിവസം കൊണ്ട് ഉയര്‍ന്നതിനു ശേഷമാണ് ഇന്നും ഇന്നലെയും മാറ്റമില്ലാതെ സ്വര്‍ണവില നില്‍ക്കുന്നത്. സംസ്ഥാനത്ത് ഇപ്പോള്‍ ഒരു പവന്‍ സ്വര്‍ണത്തിന് 38,560 രൂപയാണ്.

22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 4820 രൂപയാണ് വിപണി നിരക്ക് .18 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 4000 രൂപയുമാണ് നിരക്ക്.

അതേസമയം സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്.ഒരു ഗ്രാം സാധാരണ വെള്ളിക്ക് 60 രൂപയും ഹാള്‍മാര്‍ക്ക് ചെയ്ത വെള്ളി ഒരു ഗ്രാമിന് 90 രൂപയുമാണ്.

 

Share news
error: Content is protected !!
Scroll to Top