ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് പോക്‌സോ കേസിലെ ഇരയഅടക്കം ഒന്‍പത് പെണ്‍കുട്ടികളെ കാണാതായി

കോട്ടയം :മംഗലത്ത് സ്വകാര്യ ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് പോക്‌സോ കേസില്‍ ഉള്‍പ്പെട്ട ഇരയടക്കം 9 പെണ്‍കുട്ടികളെ കാണാതായി.

ഇന്ന് രാവിലെ 5.30 ഓടെ അധികൃതര്‍ വിളിക്കാന്‍ ചെന്നപ്പോഴാണ് പെണ്‍കുട്ടികള്‍ ഇവിടെ ഇല്ലെന്ന് മനസ്സിലായത്.

പോക്‌സോ കേസുകളിലും കുടുംബ പ്രശ്‌നങ്ങളിലും അകപ്പെടുന്ന പെണ്‍കുട്ടികളാണ് ഇതില്‍ മിക്കവരും

മഹിളാ എന്‍ജിഒ നടത്തുന്ന ഒരു സ്വകാര്യ ഷെല്‍ട്ടര്‍ ഹോമാണിത്. ഇതിന് ശിശുക്ഷേമ സമിതിയുടെ അംഗീകാരമുണ്ട്

ശിശുദിനം ആയതുകൊണ്ട് തന്നെ ഇതിന്റെ ഭാഗമായി ഒട്ടേറെ പരിപാടികള്‍ അഭയകേന്ദ്രത്തില്‍ സംഘടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ രാത്രി വൈകിയും ഇവിടെ ചില മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. കുട്ടികളെല്ലാം മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇവിടെ തന്നെ ഉണ്ടായിരുന്നു.അതുകൊണ്ടുതന്നെ രാത്രിയാണോ ഇവര്‍ പോയത് എന്നുള്ള വിവരം അറിയേണ്ടതുണ്ട് .
രാത്രി കിടക്കുമ്പോഴും രാവിലെ എഴുന്നേല്‍ക്കുമ്പോഴും ഇവരുടെ എണ്ണം എടുക്കുന്നത് പതിവാണ്. കിടക്കുമ്പോള്‍ ഇവരെല്ലാം ഉണ്ടായിരുന്നു എന്നാണ് വിവരം നിലവില്‍ ഇവിടെ 50 കുട്ടികളാണ് താമസിക്കുന്നത്. വലിയ മതിലുകളില്‍ ഉള്ള അഭയകേന്ദ്രത്തില്‍ മതില്‍ ചാടി ഇവര്‍ക്ക് പുറത്തുകടക്കാന്‍ കഴിയുമോ എന്ന കാര്യം സംശയമാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top