Section

malabari-logo-mobile

ശിശുദിനാഘോഷവും ഉജ്ജ്വലബാല്യം പുരസ്‌കാര വിതരണവും

HIGHLIGHTS : Children's Day celebration and Ujjwalabalyam award distribution

ഈ വര്‍ഷത്തെ ശിശുദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും ഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണവും ഇന്ന് വൈകിട്ട് 4നു തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ആരോഗ്യ കുടുംബക്ഷേമ, വനിത ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കും.

വിവിധ മേഖലകളില്‍ പ്രവീണ്യം തെളിയിച്ച വ്യക്തികളുമായി കുട്ടികള്‍ സംവദിക്കുന്ന ‘കുട്ടികളോടൊപ്പം’ പരിപാടിയും ശിശുദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. കരുതലും സംരക്ഷണവും ആവശ്യമുള്ള കുട്ടികളെ സഹായിക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ രൂപികരിച്ച ബാലനിധി ഫണ്ടിലേക്ക് കൂടുതല്‍ തുക സമാഹരിക്കാന്‍ ലക്ഷ്യമിട്ട് തയ്യാറാക്കിയ UPI QR കോഡിന്റെ പ്രകാശനവും അന്നേ ദിവസം നടക്കും. വിവിധ മേഖലയില്‍ മികവു പുലര്‍ത്തുന്ന കുട്ടികള്‍ക്ക് കേരള സര്‍ക്കാര്‍ എല്ലാ വര്‍ഷവും നല്‍കുന്നതാണ് ഉജ്ജ്വലബാല്യം പുരസ്‌കാരം. ബാലനീതി നിയമ പ്രകാരം സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്ന കുട്ടികളെ സഹായിക്കാന്‍ രൂപീകരിച്ച ഫണ്ടാണ് ബാലനിധി.

sameeksha-malabarinews

കുട്ടികളുടെ അവകാശങ്ങള്‍, പരിചരണം, വിദ്യാഭ്യാസം, വികാസം എന്നിവയെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനാണ് രാജ്യത്തുടനീളം എല്ലാ വര്‍ഷവും പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനമായ നവംബര്‍ 14 നു ശിശുദിനം ആഘോഷിക്കുന്നത്. എല്ലാ കുട്ടികളും ഏറ്റവും മികച്ച വിദ്യാഭ്യാസം, പോഷണം, പരിപോഷണം എന്നിവ അര്‍ഹിക്കുന്നുവെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ശിശു ദിനം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!