കോഴിക്കോട് : പുതിയങ്ങാടിയില്‍ ഇടിമിന്നലേറ്റ് വിദ്യാര്‍ഥി മരിച്ചു. കാരാപറമ്പ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ മുഹമ്മദ് അസൈന്‍ (15) ആണ് മരിച്ചത്. വൈകുന്നേരമാണ് അപകടമുണ്ടായത്.
ഞായറാഴ്ച വൈകിട്ട് പ്രദേശത്ത് ശക്തമായ മഴയും ഇടിമിന്നലുമുണ്ടായിരുന്നു. സ്‌കൂളില്‍ നിന്ന് വന്നശേഷം കുട്ടി കളിക്കുന്നതിനായി സൈക്കിളില്‍ പോകുമ്പോഴാണ് ഇടിമിന്നലേറ്റത്.
മിന്നലേറ്റ് വഴിയരികില്‍ വീണു കിടന്ന കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




